അയോധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ശൃംഗേരി ശാരദാ പീഠത്തിലെ ശങ്കരാചാര്യന്മാർ പങ്കെടുക്കും

Last Updated:

സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർക്ക് ഇത് സന്തോഷകരമായ ഒരു അവസരമായിരിക്കുമെന്നും പ്രസ്താവനയിൽ ശാരദാ പീഠം വ്യക്തമാക്കി

ram mandir
ram mandir
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ശൃംഗേരി ശാരദാ പീഠത്തിലെ ശങ്കരാചാര്യർ സ്ഥിരീകരിച്ചു. ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ ശങ്കരാചാര്യന്മാർ പങ്കെടുക്കില്ലെന്നുള്ള വാർത്തകൾ മുൻപ് പുറത്ത് വന്നിരുന്നു. പവിത്രവും അപൂർവ്വവുമായ ഈ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിലൂടെ എല്ലാ വിശ്വാസികളെയും ശ്രീരാമൻ അനുഗ്രഹിക്കുമെന്ന് ശൃംഗേരി ശാരദാ പീഠം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഈ പ്രസ്താവന പിന്നീട് വിശ്വ ഹിന്ദു പരിഷത്ത് അവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ വഴി പങ്കുവച്ചു.
500 വർഷത്തോളമായി നില നിന്നിരുന്ന തർക്കം അവസാനിച്ചുവെന്നും, സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർക്ക് ഇത് സന്തോഷകരമായ ഒരു അവസരമായിരിക്കുമെന്നും പ്രസ്താവനയിൽ ശാരദാ പീഠം വ്യക്തമാക്കി. കൂടാതെ അയോധ്യയിലെ എല്ലാ ചടങ്ങുകളും വേദങ്ങൾ അനുസരിച്ചും മത ഗ്രന്ഥങ്ങൾ പാലിച്ചും നടത്തണമെന്നും ഇത് ദ്വാരകാധീഷ് (Dwarkadhish) ദേവനോടുള്ള പ്രാർത്ഥനയാണ് എന്നും പ്രസ്താവനയിൽ പറയുന്നു.
ഹിന്ദു മതത്തിലെ ഗുരു സ്ഥാനം അലങ്കരിക്കുന്നവർ ആരും ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജോഷിമഠ് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകും മുൻപേ ശ്രീരാമ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നത് ഹിന്ദു മതത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
advertisement
ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാനും പ്രാണ പ്രതിഷ്ഠ ചടങ്ങിനുമായി ധാരാളം സമയം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിലെ ജോഷിമഠ്, ഗുജറാത്തിലെ ദ്വാരക, ഒഡിഷയിലെ പുരി, കർണാടകയിലെ ശൃംഗേരി എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന “ പീഠങ്ങൾ” എന്നു വിളിക്കപ്പെടുന്ന നാല് പ്രധാന ക്ഷേത്രങ്ങളുടെ തലവന്മാരാണ് ശങ്കരാചാര്യന്മാർ.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ശൃംഗേരി ശാരദാ പീഠത്തിലെ ശങ്കരാചാര്യന്മാർ പങ്കെടുക്കും
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement