ആഗോള തീർത്ഥാടന കേന്ദ്രമാകാൻ അയോധ്യ: പദ്ധതിയിൽ ഇനി 13 ക്ഷേത്രങ്ങൾ കൂടി

Last Updated:

പ്രധാന ക്ഷേത്രത്തിന്റെ നാല് മൂലകളിലായിട്ടാകും ഈ ഉപ ക്ഷേത്രങ്ങളുടെ സ്ഥാനം

അയോധ്യ
അയോധ്യ
ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായതോടെ ആഗോള തലത്തിൽ തന്നെ അയോധ്യയെ ഒരു തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്രത്തിന്റെ ആദ്യ നില മാത്രമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനുവരി 22 ന് തുറന്നത്. ക്ഷേത്രത്തിന്റെ മറ്റ് പണികൾ ഉടൻ പൂർത്തീകരിക്കുമെന്നും രണ്ടാം നിലയുടെ പണി പുരോഗമിക്കുകയാണെന്നും രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ട്രഷററായ സ്വാമി ഗുരുദേവ് ഗിരിജി പറഞ്ഞു.
ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമായതുകൊണ്ട് തന്നെ ഗണപതി, ശിവൻ, സൂര്യൻ, ദേവി ജഗദംബ എന്നീ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ടെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. പ്രധാന ക്ഷേത്രത്തിന്റെ നാല് മൂലകളിലായിട്ടാകും ഈ ഉപ ക്ഷേത്രങ്ങളുടെ സ്ഥാനം. രാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന് വേണ്ടിയും പ്രത്യേക ക്ഷേത്രം ഉണ്ടാകും. ഇവിടങ്ങളിൽ ഇതിനോടകം തന്നെ വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്, അവസാന മിനുക്ക് പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. സീതാ ദേവിയുടെ അടുക്കളയായി കണക്കാക്കുന്ന സീത രസോയിക്ക് (Sita Rasoi) സമീപം അന്നപൂർണ്ണ ദേവിയ്ക്കായി സമർപ്പിച്ച ഒരു ക്ഷേത്രവും ഉണ്ടാകും.
advertisement
രാമ ക്ഷേത്രവും മറ്റ് അനുബന്ധ ക്ഷേത്രങ്ങളും അടങ്ങുന്ന ക്ഷേത്ര സമുച്ചയത്തിന് പുറത്ത് ശ്രീരാമനുമായി ബന്ധപ്പെട്ട മറ്റ് ചിലർക്കായുള്ള ഏഴോളം ക്ഷേത്രങ്ങളും ഉണ്ടാകുമെന്ന് ഗുരുദേവ് പറഞ്ഞു. സന്യാസിമായരായ വാത്മീകി, വസിഷ്ട മഹർഷി, വിശ്വാമിത്രൻ, ശവരി ദേവി, രാമന് വേണ്ടി ജീവൻ ബലിയർപ്പിച്ച പക്ഷിയായ ജഡായു എന്നിവവർക്കായി സമർപ്പിച്ച ക്ഷേത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൊടും തണുപ്പിലും ലക്ഷക്കണക്കിന് ആളുകളാണ് ശ്രീരാമ ദർശനത്തിനായി അയോധ്യയിൽ എത്തുന്നത്. ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത ശേഷം മൂന്ന് ലക്ഷത്തോളം പേർ ക്ഷേത്ര ദർശനത്തിന് എത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
ആഗോള തീർത്ഥാടന കേന്ദ്രമാകാൻ അയോധ്യ: പദ്ധതിയിൽ ഇനി 13 ക്ഷേത്രങ്ങൾ കൂടി
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement