ഭക്തി വ്യക്തിപരം; അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ല
- Published by:Naseeba TC
- news18-malayalam
Last Updated:
ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ പദ്ധതിയാണെന്നും ഭക്തി വ്യക്തിപരമാണെന്നും കാട്ടിയാണ് തീരുമാനം
ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ല. ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ പദ്ധതിയാണെന്നും ഭക്തി വ്യക്തിപരമാണെന്നും കാട്ടിയാണ് തീരുമാനം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരും ചടങ്ങിൽ നിന്നും വിട്ടുനിൽക്കും.
Here is the statement of Shri @Jairam_Ramesh, General Secretary (Communications), Indian National Congress. pic.twitter.com/JcKIEk3afy
— Congress (@INCIndia) January 10, 2024
കഴിഞ്ഞ മാസമാണ് ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസിന് ക്ഷണം ലഭിച്ചത്. രാമനെ രാജ്യത്തെ കോടിക്കണക്കിന് പേർ ആരാധിക്കുന്നുണ്ട്. ഭക്തി വ്യക്തിപരമായ കാര്യമാണ്. പക്ഷേ, അയോധ്യയിലെ ക്ഷേത്രം ആർഎസ്എസ്സും ബിജെപിയും കാലങ്ങളായി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഉദ്ഘാടനം നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. രാഷ്ട്രീയ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് കോൺഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Location :
New Delhi,Delhi
First Published :
January 10, 2024 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
ഭക്തി വ്യക്തിപരം; അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ല