advertisement

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ്‌ നിലപാട് സ്വാഗതാർഹം: എംവി ഗോവിന്ദൻ

Last Updated:

രാമക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാത്തത് ഈശ്വരനിന്ദ അല്ലെന്നും എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ
തിരുവനന്തപുരം: രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ്‌ നിലപാട് സ്വാഗതാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷ സ്വാധീനമാണ് നിലപാട് മാറ്റത്തിനു കാരണം. കോൺഗ്രസ്‌ നിലപാടിലൂടെ ഇന്ത്യ മുന്നണിക്ക് ഒരുപടി കൂടെ മുന്നോട്ട് പോകാൻ കഴിഞ്ഞു എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. ഭക്തി വ്യക്തിപരമാണെന്നും ചടങ്ങ് ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ പദ്ധതിയാണെന്നും വ്യക്തമാക്കിയാണ് കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്.
advertisement
കോൺഗ്രസിൽ നിന്നും സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധിർ‌ രഞ്ജൻ ചൗധരി എന്നിവർക്കാണ് ജനുവരി 22 ന് നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. മതം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും നിർമ്മാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമാണ് കോൺഗ്രസ് നിലപാട്.
അതേസമയം, രാമക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാതിരിക്കത്തത് ഈശ്വരനിന്ദ അല്ലെന്ന് എൻഎസ്എസ്സിനും എംവി ഗോവിന്ദൻ മറുപടി നൽകി. രാമക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാത്തത് ഈശ്വരനിന്ദ അല്ലെന്ന് എം വി ഗോവിന്ദൻ. അമ്പലത്തിലും പള്ളിയിലും പോകാൻ എല്ലാവർക്കും അവകാശമുണ്ട്. വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുക എന്നത് പാർടിക്ക് പ്രധാനമാണ്. രാഷ്ട്രീയ താല്പര്യം അടിസ്ഥാനപ്പെടുത്തിയാണ് ആ പരിപാടി സംഘടിപ്പിക്കുന്നത് എന്നും ഗോവിന്ദൻ വിമർശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ്‌ നിലപാട് സ്വാഗതാർഹം: എംവി ഗോവിന്ദൻ
Next Article
advertisement
പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ 
പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ 
  • കേന്ദ്ര സർക്കാർ വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

  • ആഭ്യന്തര ഉൽപ്പാദനവും മൊത്തം വിതരണവും മെച്ചപ്പെട്ടതോടെ മാർച്ച് 23 മുതൽ പുതിയ വിഹിതം പ്രാബല്യത്തിൽ

  • പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പ്രോത്സാഹിപ്പിക്കാൻ വിപുലമായ പദ്ധതി നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചു

View All
advertisement