അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന്റെ ആദ്യചിത്രം പുറത്ത്

Last Updated:

മൈസൂരുവില്‍നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. നിലവില്‍ വിഗ്രഹത്തിന്റെ മുഖവും നെഞ്ചും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തുണികൊണ്ട് മറച്ചനിലയിലാണുള്ളത്

ലഖ്‌നൗ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കൊരുങ്ങുന്ന പുതിയ ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങുകള്‍. കൃഷ്ണശിലയില്‍ നിര്‍മിച്ചിട്ടുള്ള വിഗ്രഹം നില്‍ക്കുന്ന രീതിയിലാണുള്ളത്. 51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. അഞ്ചുവയസുള്ള കുട്ടിയായാണ് രാമനെ ചിത്രീകരിച്ചിട്ടുള്ളത്.
മൈസൂരുവില്‍നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. നിലവില്‍ വിഗ്രഹത്തിന്റെ മുഖവും നെഞ്ചും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തുണികൊണ്ട് മറച്ചനിലയിലാണുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിഗ്രഹം ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ചത്.
സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച്, ശ്രീരാമന്റെയും (രാം ലല്ല വിരാജ്മാൻ) അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും യഥാർത്ഥ വിഗ്രഹങ്ങൾ ശ്രീകോവിലിനുള്ളിലെ പുതിയ വിഗ്രഹത്തിന് മുന്നിൽ സ്ഥാപിക്കും.
1949 മുതൽ ആരാധിച്ചുവരുന്ന യഥാർത്ഥ വിഗ്രഹങ്ങൾ നിലവിൽ പരിസരത്തിനുള്ളിലെ താൽക്കാലിക ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നു, ജനുവരി 22ലെ 'പ്രാണ പ്രതിഷ്ഠാ' ചടങ്ങിന് മുന്നോടിയായി ഇവയെ 'ഗർഭഗൃഹ'ത്തിനുള്ളിലേക്ക് മാറ്റും. ജനുവരി 20, 21 തീയതികളിൽ ക്ഷേത്ര സമുച്ചയം അടച്ചിടും. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.
advertisement
പ്രതിഷ്ഠാകര്‍മത്തിന് തൊട്ടുപിറ്റേന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുനല്‍കുമെന്നാണ് വിവരം. പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തുടങ്ങി 11,000ല്‍ അധികം ആളുകളെയാണ് ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്.
Summary: The new idol of Ram Lalla, made of black stone and depicts the deity as a five-year-old child, was installed on a pedestal inside the sanctum sanctorum of Ram Temple in Ayodhya amidst the chanting of prayers on Thursday afternoon.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന്റെ ആദ്യചിത്രം പുറത്ത്
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement