വെള്ളിപ്പാദുകം മുതല്‍ പൊന്നും വിലയുള്ള വസ്ത്രങ്ങള്‍ വരെ; സീതാദേവിയുടെ നാട്ടിൽ നിന്നും ശ്രീരാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങള്‍
- Published by:Rajesh V
- trending desk
Last Updated:
30 വാഹനങ്ങളിലായിട്ടാണ് സമ്മാനങ്ങള്‍ നേപ്പാളില്‍ നിന്നെത്തിയത്
രാമക്ഷേത്ര പ്രതിഷ്ഠാദിനം അടുത്തത്തോടെ അയോധ്യയിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്ന് സമ്മാനമൊഴുകുന്നതായി റിപ്പോര്‍ട്ട്. സീതാദേവിയുടെ ജന്മനാട് എന്നറിയപ്പെടുന്ന നേപ്പാളിലെ ജാനക്പൂരില്‍ നിന്ന് 3000ലധികം സമ്മാനങ്ങളാണ് അയോധ്യയിലെത്തിയത്. വെള്ളിയില്‍ തീര്‍ത്ത പാദുകങ്ങൾ, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, തുടങ്ങിയവ ജാനക്പൂരിലെ ജാനകി ക്ഷേത്രത്തിലെ പൂജാരി രാം റോഷന്‍ ദാസ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് കൈമാറിയിട്ടുണ്ട്. 30 വാഹനങ്ങളിലായിട്ടാണ് സമ്മാനങ്ങള്‍ നേപ്പാളില്‍ നിന്നെത്തിയത്.
പഴങ്ങള്‍, സ്വര്‍ണം, വെള്ളിയാഭരണങ്ങള്‍ എന്നിവയും സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയാണ് സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയത്. സീതാദേവിയുടെ ജന്മനാട്ടില്‍ നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നേപ്പാളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജാനക്പൂരിലെ ജനങ്ങളോട് ബഹുമാനം തോന്നുന്നുവെന്ന് അയോധ്യ മേയര്‍ മഹന്ത ഗിരീഷ് പാട്ടി ത്രിപാഠി പറഞ്ഞു.
നേരത്തെ നേപ്പാള്‍ രാമക്ഷേത്രത്തിന് സാളഗ്രാമം സമ്മാനമായി നല്‍കിയതും വാര്‍ത്തയായിരുന്നു. കാളി ഗണ്ഡകി നദീതീരത്ത് നിന്ന് ശേഖരിച്ച സാളഗ്രാമമാണ് സമ്മാനമായി എത്തിച്ചത്.
advertisement
അതേസമയം ശ്രീലങ്കയില്‍ നിന്നും അയോധ്യയിലേക്ക് സമ്മാനങ്ങളെത്തിയിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള പ്രതിനിധി സംഘം രാമക്ഷേത്ര ട്രസ്റ്റിന് അശോക വനികയുമായി ബന്ധപ്പെട്ട ഒരു കല്ല് സമ്മാനിച്ചിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് സീത-രാമ വിവാഹം അയോധ്യയില്‍ ആഘോഷമായി നടത്തിയത്. വേദ പാരമ്പര്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ വിവാഹോത്സവത്തില്‍ നിരവധി ക്ഷേത്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. ത്രേതായുഗത്തിലെ മാര്‍ഗ ശിര്‍പ മാസത്തിലെ ശുക്ല പക്ഷത്തിലാണ് സീത-രാമ വിവാഹം നടന്നതെന്നാണ് വിശ്വാസം. ഈ ദിവസം 'വിവാഹ തിഥി പഞ്ചമി'യായിട്ടാണ് ആഘോഷിക്കുന്നത്. ഈ ദിവസുമായി ബന്ധപ്പെട്ട് നേപ്പാളില്‍ ജാനക്പൂരിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.
advertisement
നീണ്ട 500 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ജനുവരി 22 ന് അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍, ആ ദിവസം തന്നെ ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്തിന്റെ കാരണവും ചര്‍ച്ചയാകുന്നുണ്ട്. ജനുവരി 22 ന് ഉച്ചയ്ക്ക് 12.29 നും 12.30 നും ഇടക്കുള്ള 84 സെക്കന്‍ഡ് സമയത്താണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രതിഷ്ഠക്ക് ശേഷം ക്ഷേത്രത്തില്‍ മഹാ പൂജയും മഹാ ആരതിയും ഉണ്ടായിരിക്കും. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ജനുവരി 22 എന്നത് പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശിയാണ്. അന്നേ ദിവസം രാവിലെ 8.47 വരെ മൃഗശിരയും (Mrigashira) യോഗബ്രഹ്മ (Yoga Brahma ) സമയവുമാണ്. 8.47 ന് ശേഷം ഇന്ദ്രയോഗം ആരംഭിക്കും.
advertisement
ജ്യോത്സ്യന്‍മാരുടെ അഭിപ്രായത്തില്‍ ജനുവരി 22 മഹാവിഷ്ണുവിനായി സമര്‍പ്പിക്കപ്പെട്ട ദ്വാദശിയായ കര്‍മ ദ്വാദശി കൂടിയാണ്. ഹിന്ദു പുരാണം അനുസരിച്ച് ഈ ദിവസമാണ് മഹാവിഷ്ണു കൂര്‍മ രൂപത്തില്‍ അവതാരമെടുത്ത് അമൃത് കടഞ്ഞെടുക്കുന്ന പാലാഴി മഥനത്തില്‍ സമുദ്രത്തിലേക്ക് താഴ്ന്നു പോയ മന്ഥര പര്‍വ്വതത്തെ ഉയര്‍ത്താന്‍ സഹായിച്ചത്. രാമന്‍ മഹാവിഷ്ണുവിന്റെ അവതാരമായതുകൊണ്ട് തന്നെ ഈ ദിവസം ഉദ്ഘാടനത്തിന് യോജിച്ചതാണെന്നാണ് അഭിപ്രായം. ജനുവരി 22 നെ തിരഞ്ഞെടുക്കാന്‍ മറ്റ് പല കാരണങ്ങളും ഇതിനൊപ്പം പറയുന്നുണ്ട്.
ഈ ദിവസത്തിന്റെ തുടക്കത്തില്‍ മൂന്ന് പ്രധാന യോഗങ്ങള്‍ കാണപ്പെടുന്നുണ്ട്. സര്‍വാര്‍ത്ഥ സിദ്ധി, അമൃത സിദ്ധി, രവി യോഗം എന്നിവയാണ് ജനുവരി 22 ലെ മൂന്ന് ശുഭ യോഗങ്ങള്‍. ഈ ദിവസം ശുഭകരമായ കര്‍മങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ കര്‍മത്തിലും വിജയം കൈവരും എന്നാണ് വിശ്വാസം. ഉദ്ഘാടന ശേഷം ജനുവരി 24 ന് ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്ന് കൊടുത്തേക്കും. ക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹം ഉണ്ടാകാനുള്ള സാധ്യത ക്ഷേത്ര അധികാരികള്‍ കണക്ക് കൂട്ടുന്നുണ്ട്. ക്ഷേത്ര സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഭക്തി സാന്ദ്രമായ അനുഭവം സമ്മാനിക്കാനുള്ള പദ്ധതികളും ക്ഷേത്ര ഭരണ സമിതി ഒരുക്കുന്നുണ്ട്.
Location :
Ayodhya,Faizabad,Uttar Pradesh
First Published :
January 11, 2024 12:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
വെള്ളിപ്പാദുകം മുതല്‍ പൊന്നും വിലയുള്ള വസ്ത്രങ്ങള്‍ വരെ; സീതാദേവിയുടെ നാട്ടിൽ നിന്നും ശ്രീരാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങള്‍