ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ: രാമചരിതമാനസ് ഉൾപ്പെടെയുള്ള പുരാണ ഗ്രന്ഥങ്ങൾക്ക് ചൂടപ്പം പോലെ വിൽപന

Last Updated:

കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് പുരാണ ഗ്രന്ഥങ്ങൾ ഇത്രയധികം വിറ്റ് തീരുന്നതെന്ന് ഗോരഖ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗീതാ പ്രസ്സ് അധികൃതർ

അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാമചരിതമാനസ് (Ramcharitmanas) ഉൾപ്പെടെയുള്ള പുരാണ ഗ്രന്ഥങ്ങൾക്ക് ആവശ്യക്കാർ ഏറുന്നു. ഹനുമാൻ ചാലിസ (Hanuman Chalisa), ശ്രീമദ് ഭഗവത് ഗീത (Shrimad Bhagwat Geeta) തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഏറുന്നതായാണ് വിവരം. കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് പുരാണ ഗ്രന്ഥങ്ങൾ ഇത്രയധികം വിറ്റ് തീരുന്നതെന്ന് ഗോരഖ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗീതാ പ്രസ്സ് അധികൃതർ പറയുന്നു.
രാമചരിതമാനസിന്റെ മുഴുവൻ സ്റ്റോക്കുകളും തീർന്നുവെന്നും ആവശ്യക്കാർക്ക് അനുസരിച്ച് പുതിയത് അച്ചടിച്ചിറക്കാനുള്ള തീരുമാനത്തിലാണ് പ്രസ്സ് എന്നും അധികൃതർ വ്യക്തമാക്കി. ജനുവരി 22 നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. ലോകത്തിലെ പല മേഖലകളിൽ നിന്നുള്ള മഹത് വ്യക്തികൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും. സുരക്ഷാ നടപടികളുടെ ഭാഗമായി ഉത്തർപ്രദേശ് പോലീസ് പ്രദേശത്ത് 10,000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
ഒപ്പം പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തും. പ്രദേശത്തേക്ക് അനധികൃതമായി കയറുന്ന ഡ്രോണുകളെ കണ്ടെത്താൻ ആന്റി - ഡ്രോൺ സിസ്റ്റം ഉപയോഗപ്പെടുത്തുമെന്ന് സുരക്ഷാ വിഭാഗം എസ്പി ഗൗരവ് വിൻസ്വാൽ പറഞ്ഞു. അയോധ്യ ജില്ലയിൽ ഇതിനോടകം സിസിടിവികൾ സ്ഥാപിച്ചതായി പോലീസ് ഡിജി പ്രശാന്ത് കുമാർ അറിയിച്ചു. കൂടാതെ ആധുനിക സുരക്ഷാ ഉപകരണങ്ങളും പോലീസിന്റെ സഹായത്തിന് എത്തിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപിയും ആർഎസ്എസും ചേർന്ന് രാഷ്ട്രീയവത്ക്കരിക്കുന്നതിനാൽ തങ്ങൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ജോഷിമഠ്, ഗുജറാത്തിലെ ദ്വാരക, ഒഡിഷയിലെ പുരി, കർണാടകയിലെ ശ്രിംഗേരി തുടങ്ങിയ പ്രധാന ഹിന്ദു മത ആരാധനാലയങ്ങളുടെ അധ്യക്ഷന്മാരായ നാല് ശങ്കരാചാര്യന്മാരും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഹിന്ദുമത ഗ്രന്ഥങ്ങളുടെയും ശാസ്ത്രങ്ങളുടെയും മൂല്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ശങ്കരാചര്യന്മാരുടെ പ്രസ്താവന.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ: രാമചരിതമാനസ് ഉൾപ്പെടെയുള്ള പുരാണ ഗ്രന്ഥങ്ങൾക്ക് ചൂടപ്പം പോലെ വിൽപന
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement