അയോധ്യ കേസിൽ വിധിപറഞ്ഞ സുപ്രീം കോടതി ജഡ്ജിമാർക്ക് പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം

Last Updated:

2019 നവംബർ 9 ന് സുപ്രധാന വിധി പുറപ്പെടുവിച്ച ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ കൂടാതെ മുൻ ചീഫ് ജസ്റ്റിസ്മാരായ രഞ്ജൻ ഗൊഗോയ്, എസ് എ ബോബ്‌ഡെ, മുൻ ജഡ്ജിമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരും ഉണ്ടായിരുന്നു.

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസില്‍ വിധി പറഞ്ഞ  ഭരണഘടന ബെഞ്ചിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെടെ അഞ്ച് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. 2019 നവംബർ 9 ന് സുപ്രധാന വിധി പുറപ്പെടുവിച്ച ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ കൂടാതെ മുൻ ചീഫ് ജസ്റ്റിസ്മാരായ രഞ്ജൻ ഗൊഗോയ്, എസ് എ ബോബ്‌ഡെ, മുൻ ജഡ്ജിമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരും ഉണ്ടായിരുന്നു.
അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ് ഇതിന്റെ ചുമതലയെന്നുമായിരുന്നു സുപ്രീം കോടതി വിധി. പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനു തര്‍ക്കഭൂമിക്കു പുറത്ത് അ‍ഞ്ചേക്കര്‍ സ്ഥലവും അനുവദിച്ചിരുന്നു.
ഉത്തർപ്രദേശ് സർക്കാരിന്റെ ക്ഷണിതാക്കളുടെ പട്ടികയിൽ മുൻ ചീഫ് ജസ്റ്റിസുമാർ, ജഡ്ജിമാർ, ഉന്നത അഭിഭാഷകർ, കേസില്‍ രാം ലല്ലയുടെ അഭിഭാഷകനായിരുന്ന കെ പരാശരൻ എന്നിവരുൾപ്പെടെ 50-ലധികം നിയമജ്ഞരും ഉൾപ്പെടുന്നുണ്ട്.
advertisement
സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുൻ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ എന്നിവര്‍ക്കും ക്ഷണം ലഭിച്ചു. ക്ഷേത്ര ട്രസ്റ്റിന്‍റെ കണക്ക് അനുസരിച്ച്, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ, വ്യവസായികൾ, സന്യാസിമാർ എന്നിവരുൾപ്പെടെ 7,000 ത്തിലധികം ആളുകൾ ചടങ്ങിൽ പങ്കെടുക്കും.
ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാംലല്ലയുടെ വിഗ്രഹത്തിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 51 ഇഞ്ച് ഉയരത്തില്‍ കൃഷ്ണശിലയില്‍ കൊത്തിയെടുത്ത രാമന്‍റെ അഞ്ച് വയസുകാരന്‍റെ ഭാവത്തിലുള്ള വിഗ്രഹം കര്‍ണാടക സ്വദേശി അരുണ്‍ യോഗിരാജാണ് നിര്‍മ്മിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യ കേസിൽ വിധിപറഞ്ഞ സുപ്രീം കോടതി ജഡ്ജിമാർക്ക് പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം
Next Article
advertisement
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
  • സുപ്രീംകോടതി വഖഫ് ഭേദഗതി നിയമത്തിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്തു, അന്തിമ ഉത്തരവ് വരുന്നത് വരെ.

  • ജില്ലാ കളക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു, വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് കോടതി.

  • വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് സാധാരണയായി മുസ്‌ലിം ആയിരിക്കണം, എന്നാൽ മറ്റുള്ളവരെയും നിയമിക്കാം.

View All
advertisement