കാനഡയിലെ ഈ നഗരങ്ങൾ ജനുവരി 22 'അയോധ്യ രാമക്ഷേത്ര ദിനം' ആയി പ്രഖ്യാപിക്കാൻ കാരണമെന്ത്?
- Published by:user_57
- news18-malayalam
Last Updated:
അയോധ്യയിൽ ക്ഷേത്രം തുറന്ന ഈ ചരിത്രദിവസം ആഘോഷിക്കണമെന്നും മേയർമാർ ഇരു പട്ടണങ്ങളിലെയും ജനങ്ങളോട് ആഹ്വാനം ചെയ്തു
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനമായ ഇന്നലെ, ചില വിദേശരാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെ ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി, കാനഡയിലെ ഒന്റാറിയോയിലുള്ള ഓക്ക്‌വില്ലെ, ബ്രാംപ്‌ടൺ എന്നീ നഗരങ്ങൾ 2024 ജനുവരി 22 'അയോധ്യ രാമക്ഷേത്ര ദിനം' (Ayodhya Ram Mandir Day) ആയാണ് പ്രഖ്യാപിച്ചത്. ബ്രാംപ്‌ടണിലെ മേയറായ പാട്രിക് ബ്രൗണും ഓക്ക്‌വില്ലെയിലെ മേയറായ റോബ് ബർട്ടണുമാണ് അയോധ്യ രാമക്ഷേത്ര ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, ഈ നിമിഷം ചരിത്രപരമായും, സാംസ്കാരികപരമായും, മതപരമായും ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് ഇരു മേയർമാരും പറഞ്ഞു. ഈ അവിസ്മരണീയ മുഹൂർത്തത്തിൽ എല്ലാ വിശ്വാസികളും ഭാഗമാകണം എന്നും റോബ് ബർട്ടൻ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു വിശ്വാസത്തിന്റെ കാതലായ ആശയങ്ങളായ സമാധാനവും ഐക്യവും കൂടിയാണ് ഈ ദിനം ആഘോഷിക്കുന്നതിലൂടെ സമൂഹത്തെ അറിയിക്കുന്നത് എന്നും ഈ ദിവസത്തിന്റെ സാംസ്കാരിക പ്രാധാന്യത്തെ അറിയാനും ബഹുമാനിക്കാനുള്ള അവസരമായി ഈ ദിനാചരണം മാറുമെന്നും ഇരു മേയർമാരും പറഞ്ഞു. അയോധ്യയിൽ ക്ഷേത്രം തുറന്ന ഈ ചരിത്രദിവസം ആഘോഷിക്കണമെന്നും മേയർമാർ ഇരു പട്ടണങ്ങളിലെയും ജനങ്ങളോട് ആഹ്വാനം ചെയ്തു.
advertisement
മിൽട്ടണിലെ മേയർ ഗോർഡ് ക്രാന്റ്‌സും ഹിന്ദു സമൂഹത്തിന് ആശംസകൾ നേർന്നു, "ഈ ദിവസം സമൃദ്ധി നിറഞ്ഞതായിരിക്കട്ടെ. നിങ്ങൾക്ക് സമാധാനവും ഐക്യവും ഉണ്ടാകട്ടെ", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ മറ്റൊരു നഗരമായ ബ്രാന്റ്‌ഫോർഡും ജനുവരി 22 'അയോധ്യ രാമക്ഷേത്ര ദിനം' ആയി പ്രഖ്യാപിച്ചതായി ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ അറിയിച്ചിരുന്നു.
2021ൽ നടത്തിയ സെൻസസിലെ വിവരങ്ങൾ പ്രകാരം, കാനഡയിലെ 830,000 പേർ, അതായത് മൊത്തം ജനസംഖ്യയുടെ 2.3 ശതമാനം ആളുകളാണ് തങ്ങൾ ഹിന്ദുക്കളാണെന്ന് സ്വയം വെളിപ്പെടുത്തിയിട്ടുള്ളത്.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. അഞ്ഞൂറിലേറെ വർഷത്തെ ശ്രീരാമഭക്തരുടെ കാത്തിരിപ്പിനാണ് 2023 ജനുവരി 22 ൽ അവസാനമായത്. പ്രധാനമന്ത്രിയെ കൂടാതെ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യു.പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും ഗർഭഗൃഹത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതൻ. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള അഭിജിത് മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങ്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യയജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രമുഖരുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്.
advertisement
Summary: These cities in Canada declared Ayodhya Ram Mandir Day on January 22. It was announced by Mayors of the respective cities
Location :
Thiruvananthapuram,Kerala
First Published :
January 23, 2024 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
കാനഡയിലെ ഈ നഗരങ്ങൾ ജനുവരി 22 'അയോധ്യ രാമക്ഷേത്ര ദിനം' ആയി പ്രഖ്യാപിക്കാൻ കാരണമെന്ത്?