'ഞാൻ കണ്ടു, തൊട്ടരികിൽ; പഠിച്ചുവെച്ച പോർച്ചുഗീസിൽ എന്തൊക്കെയോ പറഞ്ഞു'; ക്രിസ്റ്റ്യാനോയെ കണ്ട സന്തോഷത്തില്‍ സിവിന്
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു ഒപ്പ് കിട്ടാൻ കൈയിൽ കരുതിയ ടീ ഷർട്ട് എടുത്ത് കൊടുത്തു. സിവിന്റെ സ്വ പ്നം ആ ടീ ഷർട്ടിൽ പതിഞ്ഞു.
'എന്താണ് പറയേണ്ടതെന്നറിയില്ല. ഞാൻ കണ്ടു, തൊട്ടരികിൽ. പഠിച്ചുവെച്ച പോർച്ചുഗീസിൽ എന്തൊക്കെയോ പറഞ്ഞു'. ഇത് പറയുമ്പോള്‍ സന്തോഷത്താൽ ആ ചെറുപ്പക്കാരന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസർ എഫ്സിയുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ ദുബായിൽ നിന്ന് റിയാദിലേക്ക് കാൽനടയായി യാത്ര നടത്തിയ കോഴിക്കോട് കോടഞ്ചേരിക്കാരൻ സിവിന്റെ വാക്കുകളാണ് ഇത്.

ഏകദേശം 36 ദിവസം കൊണ്ട് 1200 കിലോമീറ്റർ നടന്ന് സിവിൻ കെപി ഏപ്രിൽ 11-നാണ് റിയാദിലെത്തിത്. തുടർന്ന് വ്യാഴാഴ്ച ഉച്ച റിയാദിലെ അൽ നസ്‌ർ സ്റ്റേഡിയത്തിനു വെളിയിൽ തന്റെ സൂപ്പർ താരത്തെ ഒന്ന് കണ്ടു. ഒരു ഒപ്പ് കിട്ടാൻ കൈയിൽ കരുതിയ ടീ ഷർട്ട് എടുത്ത് കൊടുത്തു. സിവിന്റെ സ്വ പ്നം ആ ടീ ഷർട്ടിൽ പതിഞ്ഞു. ഒരു സെൽഫിയും പകർത്തി. എല്ലാംകൂടി ഒന്നര മിനിറ്റ്. ഗുഡ് ബൈ...അപ്പോഴേക്കും ആളുകൾ കൂടി വാഹനം മുന്നോട്ടുനീങ്ങി. എന്നാൽ തന്റെ സൂപ്പർ താരത്തിനെ കണ്ട ഒന്നര മിനിറ്റ് തന്നെ സിവിന് ധാരാളമായിരുന്നു.
advertisement
റിയാദിൽ എത്തിയത് മുതൽ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ സിവിൻ തൻെറ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് കൊണ്ടിരുന്നു. മത്സരം കാണാൻ ടിക്കറ്റെടുത്ത സിവിൻ ഹോം ടീമിൻെറ ബെഞ്ചിൽ ഒരു സീറ്റും തരപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഏകദേശം 25000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണിത്. താൻ ദുബായിൽ നിന്ന് ഇത്രയും ദൂരം താണ്ടി കാൽനടയായി യാത്ര ചെയ്തത് ഒരേയൊരു കാര്യത്തിന് വേണ്ടി മാത്രമാണെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനോടുള്ള സ്നേഹവും ബഹുമാനവും മാത്രമാണ് അതിന് കാരണമെന്നും സിവിൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 27, 2024 9:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഞാൻ കണ്ടു, തൊട്ടരികിൽ; പഠിച്ചുവെച്ച പോർച്ചുഗീസിൽ എന്തൊക്കെയോ പറഞ്ഞു'; ക്രിസ്റ്റ്യാനോയെ കണ്ട സന്തോഷത്തില്‍ സിവിന്