സെഞ്ചുറി കൂട്ടുകെട്ടിൽ സച്ചിൻ- സെവാഗ് റെക്കോഡിനൊപ്പം ഓസ്ട്രേലിയയുടെ ഫിഞ്ചും വാർണറും
- Published by:Rajesh V
- news18-malayalam
Last Updated:
സച്ചിൻ- ഗാംഗുലി സഖ്യം 21 തവണയാണ് 100 റൺസ് പിന്നിട്ടത്. 16 സെഞ്ചുറികളുമായി ധവാൻ- രോഹിത് സഖ്യവും പിന്നാലെയുണ്ട്.
സിഡ്നി: സെഞ്ചുറി കൂട്ടുകെട്ടിൽ ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച്- ഡേവിഡ് വാർണർ സഖ്യം ഇന്ത്യൻ ഇതിഹാസ താരങ്ങളായ വിരേന്ദർ സേവാഗ്- സച്ചിൻ ടെൻഡുൽക്കർ സഖ്യത്തിന്റെ റെക്കോഡിനൊപ്പമെത്തി. ടോസ് ജയിച്ച ഓസ്ട്രേലിയക്ക് കഴിഞ്ഞ മത്സരത്തിലെ പോലെ മികച്ച തുടക്കമാണ് വാർണറും ഫിഞ്ചും നൽകിയത്. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച സഖ്യം 16 ഓവറിൽ 100 റൺസ് പിന്നിട്ടു.
Also Read- India vs Australia | ഓസ്ട്രേലിയയ്ക്കു വീണ്ടും കൂറ്റൻ സ്കോർ; ഇന്ത്യയ്ക്ക് ജയിക്കാൻ 390 റൺസ്
ഏകദിനത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികളിലൊന്നായാണ് സച്ചിനെയും സെവാഗിനെയും പരിഗണിക്കുന്നത്. 12 തവണയാണ് ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയത്. എന്നാൽ ഈ പട്ടികയിൽ ഏറ്റവും മുന്നിലും ഇന്ത്യക്കാരാണ്. സച്ചിൻ- ഗാംഗുലി സഖ്യം 21 തവണയാണ് 100 റൺസ് പിന്നിട്ടത്. 16 സെഞ്ചുറികളുമായി ധവാൻ- രോഹിത് സഖ്യവും പിന്നാലെയുണ്ട്.
advertisement
ഏറ്റവും കൂടുതൽ തവണ 100 റൺസ് എടുത്ത സഖ്യങ്ങൾ
സൗരവ് ഗംഗുലി- സച്ചിൻ ടെൻഡുൽക്കർ- 21
ശിഖർ ധവാൻ- രോഹിത് ശർമ- 16
ആദം ഗിൽക്രിസ്റ്റ്- മാത്യു ഹെയ്ഡൻ- ഓസ്ട്രേലിയ- 16
ഗോർഡൻ ഗ്രീനിഡ്ജ്- ഡെസ്മണ്ട് ഹെയ്ൻസ്- വെസ്‍റ്റിൻഡീസ്- 15
വിരേന്ദർ സേവാഗ് - സച്ചിൻ ടെൻഡുൽക്കർ- 12
ആരോൺ ഫിഞ്ച്- ഡേവിഡ് വാർണർ- 12
രണ്ടാം ഏകദിനത്തിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയയ്ക്കുവേണ്ടി ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചു ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 22.5 ഓവറിൽ 142 റൺസ് കൂട്ടിച്ചേർത്തു. 77 പന്ത് നേരിട്ട വാർണർ 7 ഫോറും മൂന്നു സിക്സറും ഉൾപ്പടെയാണ് 83 റൺസെടുത്തത്. ഫിഞ്ച് 69 പന്തിലാണ് 60 റൺസെടുത്തത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 29, 2020 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സെഞ്ചുറി കൂട്ടുകെട്ടിൽ സച്ചിൻ- സെവാഗ് റെക്കോഡിനൊപ്പം ഓസ്ട്രേലിയയുടെ ഫിഞ്ചും വാർണറും