Najeeb Tarakai killed|അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം നജീബ് തരകയ് റോഡ് അപകടത്തിൽ കൊല്ലപ്പെട്ടു

Last Updated:

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ നജീബിനെ കാർ ഇടിക്കുകയായിരുന്നു.

കാബൂൾ: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം നജീബ് തരകയ് (29) അപകടത്തിൽ കൊല്ലപ്പെട്ടു. ഒക്ടോബർ രണ്ടിനാണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ താരം ചികിത്സയിൽ കഴിയേയാണ് മരണപ്പെട്ടത്.
advertisement
കടയിൽ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ നജീബിനെ കാർ ഇടിക്കുകയായിരുന്നു.
താരത്തിന്റെ മരണത്തിൽ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് അനുശോചനം അറിയിച്ചു.
advertisement
അഫ്ഗാനിസ്ഥാന് വേണ്ടി 12 ടി-20 മത്സരങ്ങളും ഒരു ഏകദിനവും കളിച്ച താരമാണ്. 2014 ൽ ബംഗ്ലാദേശിൽ നടന്ന ടി-20 ലോകകപ്പിലൂടെയാണ് നജീബിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം. 2017 മാർച്ചിൽ ട്വന്റി-20 യിൽ അയർലന്റിനെതിരെ നേടിയ 90 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. 24 ഫസ്റ്റ് ക്ലാസ് ഗെയിംസ് കളിച്ച താരം 2030 റൺസ് നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Najeeb Tarakai killed|അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം നജീബ് തരകയ് റോഡ് അപകടത്തിൽ കൊല്ലപ്പെട്ടു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement