പരമ്പരയില്‍ ഇന്ത്യന്‍ 'റെക്കോര്‍ഡ്' കുറിച്ച് മായങ്ക്; ഇന്ത്യ നിലയുറപ്പിച്ചു

Last Updated:
മെല്‍ബണ്‍: അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി മായങ്ക് അഗര്‍വാള്‍. ഈ പരമ്പരയില്‍ ആദ്യമായാണ് ഇന്ത്യന്‍ ഓപ്പണര്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. താരത്തിന്റെ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒരു വിക്കറ്റിന് 115 എന്ന നിലയിലാണ്. 68 റണ്‍സുമായി മായങ്കും 33 റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍ 8 റണ്‍സെടുത്ത വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ബൗണ്ടറിയോടെയാണ് മായങ്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ആറ് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് താരത്തിന്റെ കന്നി നേട്ടം. നേരത്തെ ആദ്യ രണ്ടു ടെസ്റ്റുകള്‍ കളിച്ചിട്ടും ഓപ്പണര്‍മാരായിരുന്ന മുരളി വിജയ്ക്കും കെഎല്‍ രാഹുലിനും അര്‍ധ സെഞ്ച്വറി നേടാന്‍ കഴിഞ്ഞിരുന്നില്ല,
Also Read: ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 40 റണ്‍സാണ് ആദ്യ വിക്കറ്റില്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. പതിയെ തുടങ്ങിയ വിഹാരി കമ്മിന്‍സിന്റെ ബൗണ്‍സ് കളിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളില്‍ വീഴുകയായിരുന്നു.
advertisement
രണ്ടാം ടെസ്റ്റില്‍നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. മായങ്ക് അഗര്‍വാള്‍ ഓപ്പണറുടെ റോളിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഉമേഷ് യാദവിന് പകരമാണ് ജഡേജ ടീമിലെത്തിയത്. ഓസീസ് ടീമില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോംപിന് പകരം മിച്ചല്‍ മാര്‍ഷും കളത്തിലിറങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
പരമ്പരയില്‍ ഇന്ത്യന്‍ 'റെക്കോര്‍ഡ്' കുറിച്ച് മായങ്ക്; ഇന്ത്യ നിലയുറപ്പിച്ചു
Next Article
advertisement
സ്ഥാനാർഥിയുടെ വീട്ടിൽ മോഷണം: കൂടെയുണ്ടായിരുന്ന പ്രവർത്തകനെ സംശയം
സ്ഥാനാർഥിയുടെ വീട്ടിൽ മോഷണം: കൂടെയുണ്ടായിരുന്ന പ്രവർത്തകനെ സംശയം
  • യുഡിഎഫ് സ്ഥാനാർഥി ആർ. വിജയന്റെ വീട്ടിൽ നിന്ന് 25,000 രൂപയും അര പവന്റെ സ്വർണ മോതിരവും മോഷണം പോയി.

  • പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്നാണ് സ്ഥാനാർഥി ആർ. വിജയന്റെ ആരോപണം.

  • പരാതിക്കാരനും ആരോപണവിധേയനായ പ്രവർത്തകനും തമ്മിൽ നേരത്തെ പണമിടപാടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ്.

View All
advertisement