നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Anju Bobby George |വേള്‍ഡ് അത്ലറ്റിക്സിന്റെ 'വുമണ്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം അഞ്ജു ബോബി ജോര്‍ജിന്

  Anju Bobby George |വേള്‍ഡ് അത്ലറ്റിക്സിന്റെ 'വുമണ്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം അഞ്ജു ബോബി ജോര്‍ജിന്

  കായികരംഗത്തുനിന്ന് വിരമിച്ച ശേഷവും ഈ മേഖലയില്‍ നടത്തുന്ന സേവനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

  Credit: twitter

  Credit: twitter

  • Share this:
   വേള്‍ഡ് അത്ലറ്റിക്സിന്റെ(World Athletics) ഈ വര്‍ഷത്തെ വുമണ്‍ ഓഫ് ദി ഇയര്‍(Woman of the year) പുരസ്‌കാരം മുന്‍ ഇന്ത്യന്‍ അത്ലറ്റിക്സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോര്‍ജ്(Anju Bobby George) കരസ്ഥമാക്കി. ബുധനാഴ്ച്ച രാത്രിയായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്. കായികരംഗത്തുനിന്ന് വിരമിച്ച ശേഷവും ഈ മേഖലയില്‍ നടത്തുന്ന സേവനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.


   ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍, ബെംഗളൂരു കേന്ദ്രമായി അത്‌ലറ്റിക്‌സ് അക്കാദമി സ്ഥാപിച്ച് 2016 മുതല്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റാണ്.


   തുടര്‍ച്ചയായി ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ച ഏക ഇന്ത്യന്‍ കായിക താരവും കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ കായികതാരവും അഞ്ജുവാണ്. വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായി നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോമും വനിത താരമായി ജമൈക്കയുടെ എലൈന്‍ തോംപ്‌സണും തിരഞ്ഞെടുക്കപ്പെട്ടു.
   Published by:Sarath Mohanan
   First published: