ന്യൂഡല്‍ഹി: പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്താനുള്ള ഇന്ത്യന്‍ മുന്‍ നായകന് എംഎസ് ധോണിയുടെ അപേക്ഷ കരസേന മേധാവി ബിപിന്‍ റാവത്ത് അംഗീകരിച്ചു. നേരത്തെ ധോണിയുടെ അപേക്ഷ വകുപ്പിന്റെ പരിഗണനയിലാണെന്നും ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നുമാണ് സൈനിക വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കരസേന മേധാവി താരത്തിന് പരിശീലനത്തിന് അനുമതി നല്‍കുകയായിരുന്നു.
ലോകകപ്പിനു പിന്നാലെ ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ ഇല്ലയോയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയായിരുന്നു താരം രണ്ടുമാസം സൈനികസേവനത്തിനായി പോവുകയാണെന്ന് ബിസിസിഐയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡീസിനെതിരായ പരമ്പരയിലേക്ക് താരത്തെ പരിഗണിച്ചിരുന്നുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.