മുംബൈ: വിന്‍ഡീസിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ യുവതാരങ്ങളെ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് വ്യക്തമാക്കി ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കെഎസ് ഭരത് ടെസ്റ്റില്‍ അരങ്ങേറ്റത്തിനരികെയാണെന്ന് പ്രസാദ് പറഞ്ഞു. ഋഷഭ് പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലാകും ഭരതിന് ദേശീയ ടീമിലേക്ക് വഴി തുറക്കുക.
ഇന്ത്യ എയ്ക്കായി ഭരത് മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. പന്തിന് പുറമെ സീനിയര്‍ താരം വൃദ്ധിമാന്‍ സാഹയും വിന്‍ഡീസിനെതിരായ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റ് പുറത്തായ താരത്തിന് തിരിച്ചുവരാന്‍ അവസരമൊരുക്കുന്നതിനായാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ഭാവിയില്‍ ഭരതിനെയാകും പരിഗണിക്കുക എന്നുമാണ് സെലക്ടര്‍ ടീം പ്രഖ്യാപനത്തിനു പിന്നാലെ വ്യക്തമാക്കിയത്.
ഇന്ത്യ എ യ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഭരത് അധികം വൈകാതെ തന്നെ ടെസ്റ്റ് ടീമിനൊപ്പം എത്തുമെന്നും എംഎസ്കെ പ്രസാദ് പറഞ്ഞു. ഇന്ത്യ എയ്ക്കായി കഴിഞ്ഞ 11 മത്സരങ്ങളില്‍ 686 റണ്‍സാണ് ഭരത് അടിച്ചുകൂട്ടിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.