27ന് ഓൾഔട്ട്; 7 പേർ ഡക്ക്; ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ ഇനി വിൻഡീസിന്റെ പേരിൽ
- Published by:Rajesh V
- news18-malayalam
Last Updated:
7.3 ഓവറില്‍ വെറും 9 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും ഹാട്രിക്ക് നേടിയ സ്‌കോട്ട് ബോളണ്ടുമാണ് വിൻഡീസിനെ തകർത്തത്
കിങ്‌സ്റ്റണ്‍: പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ വെസ്റ്റിന്‍ഡീസിന് നാണക്കേടിന്റെ റെക്കോഡ്. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെതിരേ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് വെറും 27 റണ്‍സിനാണ് ഓള്‍ഔട്ടായത്. വിന്‍ഡീസ് നിരയില്‍ ഏഴു പേര്‍ പൂജ്യരായി മടങ്ങിയപ്പോള്‍ രണ്ടക്കം കടക്കാനായത് ഒരേയൊരാള്‍ക്ക് മാത്രം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ എന്ന റെക്കോഡിന്റെ വിൻഡീസിന്റെ പേരിലായത്.
7.3 ഓവറില്‍ വെറും 9 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും ഹാട്രിക്ക് നേടിയ സ്‌കോട്ട് ബോളണ്ടുമാണ് രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിനെ എറിഞ്ഞിട്ടത്. ഇതില്‍ 15 പന്തുകള്‍ക്കിടയിലാണ് 5 വിക്കറ്റും സ്റ്റാര്‍ക് വീഴ്ത്തിയത്. 176 റണ്‍സ് ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് തൂത്തുവാരി (3-0).
ജമൈക്കയിലെ കിങ്‌സ്റ്റണിലെ സബീന പാര്‍ക്കില്‍ പിറന്നത് കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും ചെറിയ ടെസ്റ്റ് സ്‌കോറാണ്. ഒരു ഡേ-നൈറ്റ് ടെസ്റ്റിലെ ഏറ്റവും മോശം സ്‌കോറും. തന്റെ 100-ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ സ്റ്റാര്‍ക്ക് ആദ്യ ഓവറില്‍ തന്നെ 3 വിക്കറ്റുകള്‍ വീഴ്ത്തി. 100-ാം ടെസ്റ്റില്‍ സ്റ്റാര്‍ക്ക് 400 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഓസീസ് ബൗളറാണ് സ്റ്റാര്‍ക്ക്.
advertisement
ഇതും വായിക്കുക: ചേട്ടൻ ക്യാപ്റ്റൻ; അനിയൻ വൈസ് ക്യാപ്റ്റൻ; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 'സാംസൺ ബ്രദേഴ്സ്' നയിക്കും
1955ല്‍ ഓക്‌ലന്‍ഡില്‍ ഇംഗ്ലണ്ടിനെതിരേ ന്യൂസീലന്‍ഡ് വെറും 26 റണ്‍സിന് പുറത്തായതാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍. 1986ല്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്ക 30 റണ്‍സിന് പുറത്തായിരുന്നു.
ബോളണ്ട് ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന പത്താമത്തെ ഓസീസ് താരമായി. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ജോണ്‍ കാംബെലിനെ പുറത്താക്കി തുടങ്ങിയ സ്റ്റാര്‍ക്ക്, വെറും 15 പന്തില്‍ നിന്നാണ് 5 വിക്കറ്റ് തികച്ചത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 5 വിക്കറ്റ് തികയ്ക്കുന്ന താരമെന്ന നേട്ടവും ഇതോടെ സ്റ്റാര്‍ക്കിന് സ്വന്തമായി.
advertisement
11 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ നാല് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരം. പിന്നീടുള്ളത് ആറ് എക്‌സ്ട്രാ റണ്‍സായിരുന്നു.
Summary: Mitchell Starc picked up 6 wickets for 9 runs in 7.3 overs, and Scott Boland registered figures of 3 for 2 in 2 overs to help Australia bowl West Indies all out for just 27 runs in the second innings of the third Test played between the two teams at Sabina Park in Kingston, Jamaica
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 15, 2025 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
27ന് ഓൾഔട്ട്; 7 പേർ ഡക്ക്; ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ ഇനി വിൻഡീസിന്റെ പേരിൽ