ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം; ചരിത്രമെഴുതി ഓസ്‌‌ട്രേലിയ

Last Updated:

ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി. ഇന്ത്യക്ക് 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാനായിട്ടില്ല. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഓസ്ട്രേലിയയ്ക്ക്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഓസ്ട്രേലിയയ്ക്ക്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയതോടെ ചരിത്രമെഴുതി ഓസ്ട്രേലിയ. ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി. ഏകദിന ലോകകപ്പും, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ട്വന്‍റി 20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം എന്നിവ സ്വന്തമാക്കുന്ന ഏക ടീമായി ഓസ്ട്രേലിയ.
1987ലും 1999ലും 2003ലും 2007ലും 2015ലും ഏകദിന ലോകകപ്പുകള്‍ നേടിയത്. 2006 ലും 2009ലും ചാമ്പ്യന്‍സ് ട്രോഫിയും 2021ൽ ട്വന്റി20 ലോകകപ്പും ഓസ്ട്രേലിയ കരസ്ഥമാക്കിയിരുന്നു. ഓവലിൽ ഇന്ത്യയെ 209 റൺസിന് പരജായപ്പെടുത്തിയാണ് ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയത്.
അതേസമയം രണ്ടു തവണയും ഫൈനലില്‍ എത്തിയിട്ടും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക് കിട്ടാക്കനിയായി തുടരുകയാണ്. ഏകദിന, ട്വന്‍റി 20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയിട്ടുണ്ട്. ഇന്ത്യക്ക് 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാനായിട്ടില്ല.
advertisement
ഓവലിൽ 444 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് 234 റൺസിൽ അവസാനിച്ചു. അഞ്ചാം ദിനം 70 റണ്‍സിനിടെയാണ് ഇന്ത്യ ഏഴ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. പിന്നീട് അജിൻക്യ രഹാനെയും ശ്രീകർ ഭരതും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഓസീസ് ബോളർമാർ ഇന്ത്യയുടെ മോഹം തല്ലിക്കെടുത്തുകയായയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം; ചരിത്രമെഴുതി ഓസ്‌‌ട്രേലിയ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement