വിശ്രമം അല്ല, ധോണിയെ പുറത്താക്കിയത് തന്നെ; വെളിപ്പെടുത്തലുമായി ബിസിസിഐ

Last Updated:
ന്യൂഡല്‍ഹി: വിന്‍ഡീസിനും ഓസീസിനുമെതിരായ ടി 20 പരമ്പരയില്‍ നിന്ന് മുന്‍ നായകന്‍ എംഎസ് ധോണിയെ ഒഴിവാക്കിയപ്പോള്‍ അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് താരത്തിന് വിശ്രമം അനുവദിച്ചതാണെന്ന് കരുതിയവര്‍ ഏറെയാണ്. എന്നാല്‍ ബാറ്റിങ്ങില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന താരത്തെ പുറത്താക്കിയത് തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഏഷ്യാകപ്പ് മുതല്‍ ഇങ്ങോട്ട് ഇതുവരെയും ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ കഴിയാഞ്ഞതാണ് ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാരെ പുനര്‍ ചിന്തയ്ക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ 2020 ലെ ടി ട്വന്റി ലോകക്കപ്പ് മുന്നില്‍ കണ്ടുള്ള തീരുമാനമാണിതെന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്. ലോകകപ്പ് വരെ എന്തായാലും ധോണി കളിക്കില്ലെന്നും അതുകൊണ്ട് പുതിയ താരങ്ങളെ പരീക്ഷിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
ലോകക്കപ്പ് മുന്നില്‍ കണ്ട് ഇനി ടി 20 ടീമിലേക്ക് പരിഗണിക്കുകയില്ലെന്ന് താരത്തെ ബിസിസിഐ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. സെലക്ടര്‍മാരുടെ തീരുമാനം ടീം പ്രഖ്യാപനത്തിനു മുമ്പ് തന്നെ സെലക്ടര്‍മാര്‍ താരത്തെ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
advertisement
ടീം പ്രഖ്യാപന വേളയില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞത് തങ്ങള്‍ മറ്റൊരു വിക്കറ്റ് കീപ്പറെ തേടുകയാണ് എന്നായിരുന്നു. 'ഞങ്ങളിപ്പോള്‍ രണ്ടാമതൊരു വിക്കറ്റ് കീപ്പറിനായുളള തിരച്ചിലിലാണ്. അദ്ദേഹം ആറ് ടി 20 മത്സരങ്ങളും കളിക്കില്ല. വരാനിരിക്കുന്ന ഈ മത്സരങ്ങളില്‍ പന്തിനും ദിനേശ് കാര്‍ത്തിക്കിനുമാണ് പ്രഥമ പരിഗണന' എം.എസ്.കെ.പ്രസാദ് പറഞ്ഞു.
അടുത്ത ലോകക്കപ്പ് വരെ ധോണി ഏകദിന ടീമില്‍ തുടരുമെന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ അവസരം കാത്ത് ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ തുടങ്ങിയ താരങ്ങള്‍ പുറത്തുള്ളത് മുന്‍ നായകന്റെ കരിയറിനെ ബാധിച്ചേക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിശ്രമം അല്ല, ധോണിയെ പുറത്താക്കിയത് തന്നെ; വെളിപ്പെടുത്തലുമായി ബിസിസിഐ
Next Article
advertisement
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
  • ഡൽഹി കോടതി ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിയെ കുറ്റക്കാരിയാക്കി.

  • യുവതിക്ക് മൂന്ന് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച കോടതി, ശിക്ഷ ഒരു മാസം സസ്പെൻഡ് ചെയ്തു.

  • 41 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ഭർതൃസഹോദരനും കുടുംബാംഗങ്ങളും പിന്നീട് കുറ്റവിമുക്തരായി.

View All
advertisement