SA vs IND |ഏകദിന പരമ്പരയിലും രോഹിത്ത് ഇല്ല; കെ എല്‍ രാഹുല്‍ നയിക്കും; ബുംറ വൈസ് ക്യാപ്റ്റന്‍

Last Updated:

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരെ(South Africa) നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള(ODI series) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ(BCCI) പ്രഖ്യാപിച്ചു. രോഹിത് ശര്‍മ (Rohit Sharma) പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ (KL Rahul) ആണ് ടീമിനെ നയിക്കുന്നത്. ജസ്പ്രീത് ബുംറയാണ് (Jasprit Bumrah) ടീമിന്റെ ഉപനായകന്‍. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. വെങ്കടേഷ് അയ്യര്‍, റുതുരാജ് ഗെയ്കവാദ് എന്നിവരും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പരിശീലനത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മ ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്. താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനമാണ് റുതുരാജിനും വെങ്കടേഷിനും തുണയായത്.
advertisement
ഇതാദ്യമായിട്ടാണ് രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ നാകനാവുന്നത്. ബാറ്ററെന്ന നിലയില്‍ ഉജ്ജ്വല ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഇനി ക്യാപ്റ്റന്‍സിയിലും ഇതാവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഏകദിന പരമ്പരയില്‍ കളിക്കുന്ന കാര്യത്തില്‍ മുമ്പ് അനിശ്ചിതത്വമുണ്ടായിരുന്നെങ്കിലും  കളിക്കുമെന്ന് അദ്ദേഹം പിന്നീട് അറിയിച്ചതോടെ ആശങ്ക നീങ്ങുകയായിരുന്നു. പുതിയ ടീമില്‍ ബാറ്ററായിട്ടാണ് കോഹ്ലിയെ കാണാനാവുക. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെറുമൊരു ടീമംഗം മാത്രമായി അദ്ദേഹം കളിക്കാനൊരുങ്ങുന്നത്.
advertisement
ഇതാദ്യമായാണ് ബുംറ ദേശീയ ടീമിന്റെ നേതൃനിരയിലേക്കു വരുന്നത്. ജനുവരി 19നാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. 19ന് പാളിലായിരിക്കും ആദ്യ ഏകദിനം. രണ്ടാമത്തെ മത്സരം 21ന് ഇതേ വേദിയില്‍ തന്നെ നടക്കും. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം 23ന് കേപ്ടൗണിലാണ്.
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്കവാദ്, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍.
മലയാളം വാർത്തകൾ/ വാർത്ത/Sports/
SA vs IND |ഏകദിന പരമ്പരയിലും രോഹിത്ത് ഇല്ല; കെ എല്‍ രാഹുല്‍ നയിക്കും; ബുംറ വൈസ് ക്യാപ്റ്റന്‍
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement