WTC Final| സാഹചര്യങ്ങൾക്കനുസരിച്ച് മികച്ച പ്രകടനം നടത്തിയ ടീം വിജയിച്ചു; കിവീസ് ടീമിന് അഭിനന്ദനവുമായി രവി ശാസ്ത്രി
- Published by:Naveen
- news18-malayalam
Last Updated:
അര്‍ഹിച്ച ടീമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതെന്നും ഈ സാഹചര്യത്തില്‍ മികച്ച ടീം ന്യൂസീലന്‍ഡായിരുന്നുവെന്നുമാണ് ഇന്ത്യൻ പരിശീലകൻ്റെ അഭിപ്രായം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കിരീടം ന്യൂസിലൻഡ് ടീം അർഹിച്ചിരുന്നു എന്ന് ക്രിക്കറ്റ് ലോകം മുഴുവൻ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കിരീടം നേടിയ കിവീസ് ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി. അര്‍ഹിച്ച ടീമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതെന്നും ഈ സാഹചര്യത്തില്‍ മികച്ച ടീം ന്യൂസീലന്‍ഡായിരുന്നുവെന്നുമാണ് ഇന്ത്യൻ പരിശീലകൻ്റെ അഭിപ്രായം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
' ഈ സാഹചര്യത്തിൽ മികച്ചു നിന്ന ടീം തന്നെയാണ് ജയിച്ചത്. ന്യൂസിലൻഡ് വളരെ മികച്ച രീതിയിൽ തന്നെ കളിച്ചു. അവർ അഭിനന്ദനമർഹിക്കുന്നു. ലോക കിരീടം നേടുന്നതിനായുള്ള അവരുടെ നീണ്ട കാത്തിരിപ്പിന് അർഹിച്ച വിജയം. മഹത്തായ കാര്യങ്ങൾ എളുപ്പത്തിൽ കിട്ടുകയില്ല എന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണം.' ശാസ്ത്രി കുറിച്ചു.
advertisement
Better team won in the conditions. Deserved winners after the longest wait for a World Title. Classic example of Big things don't come easy. Well played, New Zealand. Respect.
— Ravi Shastri (@RaviShastriOfc) June 24, 2021
മത്സരത്തിൽ ഇന്ത്യയെ സംബന്ധിച്ച് ടോസ് അനുകൂലമാവാത്തത് വലിയ തിരിച്ചടിയായി. മഴമൂലം ആദ്യ ദിനം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം ദിനം ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. ഈര്‍പ്പം നിറഞ്ഞ പിച്ച് പേസര്‍മാരെ കൂടുതല്‍ തുണച്ചതോടെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ത്തു. ഇന്ത്യയുടെ മുൻനിര മികച്ച പ്രകടനം നടത്തിയെങ്കിലും മധ്യനിരക്ക് കാര്യമായ പിന്തുണ നൽകാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ രണ്ട് സ്പിന്നർമാരെ കളിപ്പിച്ചതും ഇന്ത്യക്ക് തിരിച്ചടിയായി. ഇതിന് വലിയ വിമർശനമാണ് ഇന്ത്യ നേരിട്ടത്. രവീന്ദ്ര ജഡേജയും അശ്വിനും ബൗളിംഗിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും ബാറ്റിംഗിൽ നിരാശയായിരുന്നു ഫലം.
advertisement
ഫൈനലില്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനായിരുന്നു. ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടിയെത്തുന്ന ന്യൂസീലന്‍ഡിന് ഇന്ത്യക്കെതിരേ മാനസിക മുന്‍തൂക്കമുണ്ടായിരുന്നു. കൂടാതെ വേഗത്തില്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തോട് പൊരുത്തപ്പെടാനും കിവീസിനായി. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ദൗര്‍ഭല്യം കിവീസ് ബൗളര്‍മാര്‍ നന്നായി മുതലാക്കുകയും ചെയ്തതോടെ ഒരു വലിയ കാത്തിരിപ്പിന് ശേഷം ഐസിസി കിരീടം നേടുവാനും അവർക്ക് കഴിഞ്ഞു.
Summary
Ravi Shastri congratulates Kiwis team on their WTC title win, says the team which stood better in the conditions won the title.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 25, 2021 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
WTC Final| സാഹചര്യങ്ങൾക്കനുസരിച്ച് മികച്ച പ്രകടനം നടത്തിയ ടീം വിജയിച്ചു; കിവീസ് ടീമിന് അഭിനന്ദനവുമായി രവി ശാസ്ത്രി