ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കണമെന്നത് ഏറ്റവും വലിയ ആഗ്രഹം; ചഹൽ മനസ് തുറക്കുന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
'ഒരിക്കല്‍ എങ്കിലും സെലക്ടര്‍മാര്‍ എന്നെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷ എനിക്ക് ഇപ്പോഴുമുണ്ട്. ഇന്ത്യക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കുകയെന്നത് വലിയ ആഗ്രഹമാണ്'
കുറച്ചുകാലം മുൻപ് വരെ ഇന്ത്യൻ ബൗളിംഗ് സ്പിൻ യൂണിറ്റിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു കുൽദീപ് യാദവും, യുസ്‌വേന്ദ്ര ചഹലും. കൃത്യമായി പറഞ്ഞാൽ 2019ലെ ഏകദിന ലോകകപ്പ് വരെ. തന്റെ ചൈനമാൻ ബോളിങ്ങിലൂടെയാണ് കുൽദീപ് യാദവ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. യുസ്‌വേന്ദ്ര ചഹലിനോടൊപ്പം മികച്ച സ്പെല്ലുകൾ തീർത്തതോടെ 'കുൽച' സഖ്യവും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ ഇന്ന് അതെല്ലാം ശരവേഗത്തിൽ മാറിമറഞ്ഞിരിക്കുകയാണ്. നായകന്‍ വിരാട് കോഹ്ലിയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരന്‍ കൂടിയായ ചഹൽ ഇപ്പോഴും ടീമിന്റെ ഭാഗമായി തുടരുന്നുവെങ്കിലും കുൽദീപിന് അവസരങ്ങൾ ലഭിക്കുന്നില്ല.
മുപ്പത്തുകാരനായ ചഹൽ ഇത്തവണത്തെ ഐ പി എല്ലിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും താരത്തിന് ടീമിലിടം നേടാൻ കഴിഞ്ഞേക്കും. എന്നിരുന്നാലും മുപ്പതുകാരൻ ചഹലിന് ടെസ്റ്റ് കുപ്പായത്തിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. ഈയിടെ തന്റെ ടെസ്റ്റ് മോഹങ്ങളെക്കുറിച്ച് താരം വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ടെസ്റ്റ് ടീമിൽ ടീമിന് വേണ്ടി കളിക്കാനും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയുമെന്നുമാണ് ചഹൽ പറയുന്നത്.
'ടെസ്റ്റ് ടീമില്‍ കളിക്കുകയെന്നത് വലിയ നേട്ടമായിട്ടാണ് ഞാന്‍ എന്റെ ക്രിക്കറ്റ് കരിയറില്‍ കരുതുന്നത്. ഏതൊരു താരത്തിനും ക്രിക്കറ്റ് കരിയറില്‍ ഒരു പക്ഷേ അതിനേക്കാള്‍ വലുതൊന്ന് കിട്ടാനില്ല എന്നതാണ് സത്യം. ഒരിക്കല്‍ എങ്കിലും സെലക്ടര്‍മാര്‍ എന്നെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷ എനിക്ക് ഇപ്പോഴുമുണ്ട്. ഇന്ത്യക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കുകയെന്നത് വലിയ ആഗ്രഹമാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ പോലെ ടെസ്റ്റിലും മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി പുറത്തെടുക്കാന്‍ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷ എന്നില്‍ ഉണ്ട്. അവസാന നാല് വർഷങ്ങളിൽ 10 ഫസ്റ്റ് ക്ലാസ് മാച്ചുകളിൽ എനിക്ക് 50 വിക്കറ്റുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്'- യുസ്‌വേന്ദ്ര ചഹല്‍ മനസ് തുറന്നു.
advertisement
Also Read- ഇന്ത്യക്കിപ്പോള്‍ മികച്ച സമയം; ഇംഗ്ലണ്ട് പര്യടനം ഇന്ത്യ തൂത്തുവാരിയേക്കും; മോണ്ടി പനേസര്‍
'അക്സർ പട്ടേലിന്റെ പ്രകടനം നമ്മൾ കണ്ടതാണ്. ഗംഭീരമായാണ് അദ്ദേഹം അത് ചെയ്തത്. അശ്വിൻ, ജഡേജ, കുൽദീപ് തുടങ്ങിയവരെല്ലാം നിലവിൽ ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവരെല്ലാം നന്നായി കളിക്കുന്ന സമയത്ത് എനിക്ക് ഒരു അവസരം ലഭിക്കുന്നത് പ്രയാസമാണ്. അശ്വിൻ 400ഉം ജഡേജ 250ഉം ടെസ്റ്റ് വിക്കറ്റുകൾ കരിയറിൽ നേടിയിട്ടുണ്ട്. അതെല്ലാം നോക്കുമ്പോൾ ഞാൻ എന്റെ പ്രകടനങ്ങൾ ഇനിയും മെച്ചപ്പെടുത്തണമെന്ന് തോന്നുന്നു.'- ചഹൽ കൂട്ടിച്ചേർത്തു.
advertisement
അശ്വിന്‍, ജഡേജ എന്നിവരെ ഒഴിവാക്കി ഒരു ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ ചിന്തിക്കുവാന്‍ പോലും കഴിയില്ല. കൂടാതെ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഗംഭീര ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അക്സർ പട്ടേല്‍ പോലും വരുന്ന ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തന്റെ ടീമിലെ സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയിലാണ്.
News summary: Yuzvendra Chahal reveals about his expectations to represent India in test format.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2021 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കണമെന്നത് ഏറ്റവും വലിയ ആഗ്രഹം; ചഹൽ മനസ് തുറക്കുന്നു