advertisement

'വിവ് റിച്ചാർഡ്സിനോളം വരില്ല വിരാട് കോഹ്ലി'

Last Updated:
ഹൈദരാബാദ്: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അദ്ദേഹത്തിന്‍റെ ബാറ്റിൽനിന്ന് പിറക്കുന്ന റെക്കോർഡുകൾ ഇക്കാര്യം അടിവരയിടുന്നു. ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി കോഹ്ലിയെ താരതമ്യം ചെയ്തുതുടങ്ങുമ്പോൾ, വിവ് റിച്ചാർഡ്സിനോളം വരില്ല കോഹ്ലിയെന്നാണ് മുൻ വെസ്റ്റിൻഡീസ് നായകൻ കാൾ ഹൂപ്പർ പറയുന്നത്. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് ഹൂപ്പർ ഇക്കാര്യം പറയുന്നത്.
കോഹ്ലി നന്നായി റൺസ് സ്കോർ ചെയ്യുന്നുണ്ട്, സെഞ്ച്വറികൾ നേടുന്നുണ്ട്, എന്നാൽ അദ്ദേഹം വിവ് റിച്ചാർഡ്സിനൊപ്പം വരില്ല- ഹൂപ്പർ പറയുന്നു. വിവ് റിച്ചാർഡ്സിനെപോലെ ഒരു താരം ഇനി ഉണ്ടാകില്ലെന്നും, കോഹ്ലിയുടെ സ്ഥാനം അദ്ദേഹത്തിന് താഴെയായിരിക്കുമെന്നും ഹൂപ്പർ പറഞ്ഞു.
സച്ചിൻ ടെൻഡുൽക്കരുമായി കോഹ്ലിയെ താരതമ്യം ചെയ്യേണ്ടതില്ലെന്ന് ഹൂപ്പർ പറഞ്ഞു. സച്ചിന് 51 ടെസ്റ്റ് സെഞ്ച്വറികളുണ്ട്. കോഹ്ലി 24 സെഞ്ച്വറികളാണ് ഇതുവരെ നേടിയിട്ടുള്ളത്. സച്ചിനൊപ്പമെത്താനുള്ള യാത്രയിൽ പാതിദൂരം മാത്രമാണ് കോഹ്ലി പിന്നിട്ടിട്ടുള്ളതെന്നും ഹൂപ്പർ പറഞ്ഞു. താൻ കണാൻ ആഗ്രഹിക്കുന്ന ബാറ്റിങ് പൃഥ്വി ഷായുടേതാണ്. 18 വയസ് മാത്രമെ ആയിട്ടുള്ളു. ഇന്ത്യയ്ക്കുവേണ്ടി ഒരുപാട് മികച്ച പ്രകടനങ്ങൾ അദ്ദേഹത്തിന്റെ ബാറ്റിൽനിന്ന് പിറക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ഹൂപ്പർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വിവ് റിച്ചാർഡ്സിനോളം വരില്ല വിരാട് കോഹ്ലി'
Next Article
advertisement
ഇടുക്കിയിൽ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച രണ്ടു പേർക്ക് പരിക്ക്
ഇടുക്കിയിൽ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച രണ്ടു പേർക്ക് പരിക്ക്
  • ഇടുക്കി തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി രതീഷ് ചന്ദ്രനെ ബന്ധു അനൂപ് കുത്തിക്കൊലപ്പെടുത്തി

  • തടയാൻ ശ്രമിച്ച സനല്‍, സഞ്ജു എന്നിവർക്കും കുത്തേറ്റു, ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്

  • കുടുംബ പ്രശ്നം കാരണമായ可能, പോലീസ് അനൂപ് വിശ്വനാഥനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു

View All
advertisement