റൊണാൾഡോയ്ക്ക് തകർപ്പൻ ഹാട്രിക്ക്; മറികടന്നത് ഇതിഹാസതാരം പെലെയുടെ റെക്കോർഡ്
- Published by:Rajesh V
- news18-malayalam
Last Updated:
ഹാട്രിക്കിലൂടെ 770 ഗോളുകളാണ് താരം തന്റെ കരിയറിൽ കൂട്ടിച്ചേർത്തത്. ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡാണ് റൊണാൾഡോ ഇന്നലെ മറികടന്നത്. മത്സരശേഷം റൊണാൾഡോ പെലേയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 767 ഗോളുകളായിരുന്നു പെലെയുടെ സമ്പാദ്യം.
റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക്കിൽ കാഗ്ലീയരിക്കെതിരെ യുവന്റസിന് 3-1 ന്റെ ഉജ്ജ്വല വിജയം. ഇന്നലെ നടന്ന സീരീ എ മൽസരത്തിലാണ് റൊണാൾഡോ തകർപ്പൻ പ്രകടനം കാഴ്ച വെച്ചത്. ഇതോടെ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തം പേരിലാക്കി.
റൊണാൾഡോയുമായി കരറൊപ്പിട്ടത് യുവന്റസിന് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന് മുൻ യുവന്റസ് പ്രസിഡന്റായിരുന്ന ജിയോവന്നി കൊബോളി ഗിഗ്ലി ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുള്ള ചുട്ട മറുപടിയായിരുന്നു റൊണാൾഡോയുടെ ഹാട്രിക്ക് പ്രകടനം. കളി തുടങ്ങി 32 മിനുട്ട് ആയപ്പോഴേക്കും താരം ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. യുവന്റസ് സീരീ എ മൽസരത്തിലെ പോയിന്റ് ടേബിളിൽ 90 പോയിന്റോടെ ഒന്നാമതായി തുടരുന്നു.
advertisement
ഹാട്രിക്കിലൂടെ 770 ഗോളുകളാണ് താരം തന്റെ കരിയറിൽ കൂട്ടിച്ചേർത്തത്. ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡാണ് റൊണാൾഡോ ഇന്നലെ മറികടന്നത്. മത്സരശേഷം റൊണാൾഡോ പെലേയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 767 ഗോളുകളായിരുന്നു പെലെയുടെ സമ്പാദ്യം.
സഹകളിക്കാർക്കും എതിരാളികൾക്കും ലോകമെമ്പാടുമുള്ള തന്റെ ആരാധകർക്കും റൊണാൾഡോ ഇൻസ്റ്റാഗ്രാമിലൂടെ നന്ദി അറിയിച്ചു.
Also Read- India vs England 2nd T20I | വിരാട് കോഹ്ലി നയിച്ചു; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം
റൊണാൾഡോ തന്റെ ക്ലബ് കരിയറിൽ 668 ഗോളുകളാണ് നേടിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 118ഉം റയൽ മാഡ്രിഡിന് വേണ്ടി 450ഉം, യുവന്റസിനു വേണ്ടി 95ഉം, സ്പോർട്ടിങ്ങ് ലിസ്ബന് വേണ്ടി അഞ്ചും ഗോളുകൾ താരം നേടി. കൂടാതെ പോർച്ചുഗലിന് വേണ്ടി 102 ഗോളുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്. മൂന്ന് തവണ ലോകകപ്പ് ചാമ്പ്യനായ പെലെ തന്റെ കരിയറിൽ 767 ഗോളുകളാണ് നേടിയിരിക്കുന്നത്. അനൗദ്യോഗിക മത്സരങ്ങളടക്കം ആയിരത്തിന് മുകളിൽ ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. തന്റെ റെക്കോർഡ് മറികടന്ന റൊണാൾഡോയെ പ്രശംസിച്ചുകൊണ്ട് പെലെയും രംഗത്തെത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ തന്നെയാണ് പെലെയും അഭിനന്ദനം അറിയിച്ചത്.
advertisement
Also Read- India's Victory in Eden Garden | ഈഡൻ ഗാർഡനിലെ ഇന്ത്യയുടെ ചരിത്ര വിജയം പിറന്നിട്ട് 20 വർഷം
ഔദ്യോഗിക മത്സരങ്ങളിൽ തന്റെ റെക്കോർഡ് മറികടന്നതിൽ അഭിനന്ദനം അറിയിക്കുന്നുവെന്നും, ഈ അവസരത്തിൽ കെട്ടിപ്പിടിച്ചുകൊണ്ട് സ്നേഹം അറിയിക്കാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്നും പെലെ പോസ്റ്റിലൂടെ അറിയിച്ചു. അതിനു പകരമായി രണ്ടുപേരും ഒരുമിച്ചുള്ള മുൻപെടുത്ത ഒരു ഫോട്ടോയും താരം പോസ്റ്റിനൊപ്പം ചേർത്തിരുന്നു.
മുൻ ബ്രസീലിയൻ ഫോർവേഡ് റൊമേരിയോയും അനൗദ്യോഗിക മത്സരങ്ങൾ ഉൾപ്പെടെ കരിയറിൽ 1000 ഗോളുകൾ നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ചില സ്രോതസുകൾ പറയുന്നത് ഓസ്ട്രിയൻ താരം ജോസഫ് ബിക്കാനാണ് ഏറ്റവും മുന്നിലെന്നാണ്. ചെക്ക് നാഷണൽ ഫുട്ബോൾ ടീം പറയുന്നത് ഔദ്യോഗിക മത്സരങ്ങളിലും 821 ഗോളുകളോടെ ജോസഫ് ബിക്കാനാണ് ഗോൾ വേട്ടയിൽ ഒന്നാമതെന്നാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2021 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
റൊണാൾഡോയ്ക്ക് തകർപ്പൻ ഹാട്രിക്ക്; മറികടന്നത് ഇതിഹാസതാരം പെലെയുടെ റെക്കോർഡ്