അന്താരാഷ്ട്ര ടി20യിൽ 3000 റൺസ്; തകർപ്പൻ റെക്കോർഡുമായി വിരാട് കോഹ്ലി
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്നലത്തെ ബാറ്റിങ്ങ് പ്രകടനത്തിലൂടെ അന്തരാഷ്ട്ര ടി20 യിൽ 3000 റൺസും ഇന്ത്യൻ നായകൻ പൂർത്തിയാക്കി. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി.
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മൽസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും അരങ്ങേറ്റക്കാരൻ ഇഷാൻ കിഷന്റെയും ബാറ്റിങ്ങ് പ്രകടന മികവിൽ ഇന്ത്യക്ക് അനായാസ വിജയം. ടോസ് നേടിയ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ ബറ്റിങ്ങിനയച്ചു. ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ ഇരു ടീമും പരമ്പരയിൽ 1-1 ന് സമനിലയിലായി.
ഇന്നലെ നടന്ന മത്സരത്തില്‍ 49 പന്തില്‍ നിന്നും 5 ഫോറും 3 സിക്സുമുള്‍പ്പടെ പുറത്താകാതെ 73 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കോഹ്ലിയുടെയും 32 പന്തില്‍ 56 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്റെയും മികവിലാണ് ഇന്ത്യ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം കരസ്തമാക്കിയത്.
advertisement
Also Read- India's Victory in Eden Garden | ഈഡൻ ഗാർഡനിലെ ഇന്ത്യയുടെ ചരിത്ര വിജയം പിറന്നിട്ട് 20 വർഷം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മൽസരത്തിലൂടെ തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മത്സര വിജയത്തോടൊപ്പം മറ്റൊരു ഉഗ്രൻ നേട്ടം കൂടി കോഹ്ലി സ്വന്തം പേരിലാക്കി. ഇന്നലത്തെ ബാറ്റിങ്ങ് പ്രകടനത്തിലൂടെ അന്തരാഷ്ട്ര ടി20 യിൽ 3000 റൺസും ഇന്ത്യൻ നായകൻ പൂർത്തിയാക്കി. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ് ജോർദാനെറിഞ്ഞ പതിനെട്ടാം ഓവറിലെ അഞ്ചാം പന്തിൽ സിക്സർ പറത്തിയാണ് താരം റെക്കോർഡ് കരസ്ഥ മാക്കിയത്.
advertisement
ഇന്നലെ നടന്ന മത്സരത്തിലെ പ്രകടനമടക്കം അന്താരാഷ്ട്ര ടി20യില്‍ 87 മത്സരങ്ങളില്‍ നിന്നും 50.86 ശരാശരിയില്‍ 3001 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ കോഹ്ലിയുടെ 26ാം അർധസെഞ്ചുറിയാണിത്. ഇതോടെ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോര്‍ നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും താരം കരസ്ഥമാക്കി. ഇന്ത്യൻ താരം രോഹിത് ശർമയുടെ റെക്കോർഡാണ് കോഹ്ലി മറികടന്നത്. അന്താരാഷ്ട്ര ടി20യില്‍ 21 ഫിഫ്റ്റിയും നാല് സെഞ്ചുറിയുമടക്കം 25 തവണയാണ് രോഹിത് ശർമ 50+ റൺസ് സ്കോർ ചെയ്തിട്ടുള്ളത്.
advertisement
കോഹ്ലിയുടെ 3000 റൺസ് റെക്കോർഡിന് പിന്നിലും രോഹിത് ശർമയുണ്ട്. 3000 ന് 227 റൺസ് മാത്രം അകലെയാണ് രോഹിത് ശർമയിപ്പോൾ. അന്താരാഷ്ട്ര ടി20 യിലെ റൺവേട്ടക്കാരിൽ ന്യൂസിലന്റ് ബാറ്റ്സ്മാൻ മാർട്ടിൻ ഗപ്റ്റിലും, ഇന്ത്യൻ താരം രോഹിത് ശർമയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 99 മത്സരങ്ങളിൽ നിന്നും 2839 റൺസാണ് ഗപ്റ്റിൽ നേടിയിരിക്കുന്നത്. 108 മത്സരങ്ങളിൽ നിന്ന് 2773 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2021 11:37 AM IST