India's Victory in Eden Garden | ഈഡൻ ഗാർഡനിലെ ഇന്ത്യയുടെ ചരിത്ര വിജയം പിറന്നിട്ട് 20 വർഷം

Last Updated:

ലക്ഷ്മൺ 281 റൺസും ദ്രാവിഡ് 180 റൺസും നേടി അതുവഴി അഞ്ചാം ദിനത്തിൽ ഓസ്ട്രേലിയക്ക് മുന്നിൽ 384 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം വച്ചുനീട്ടാൻ ഇന്ത്യയ്ക്കു സാധിച്ചു.

കൊൽക്കത്ത; 2001-ലെ ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര - കൊൽക്കത്ത ഈഡൻ ഗാർഡനിൽ വി വി എസ് ലക്ഷ്മണും രാഹുൽ ദ്രാവിഡും ചേർന്ന് കെട്ടി പടുത്തുയർത്തിയ സംഭവബഹുലമായ ബാറ്റിംഗ് കൂട്ടുകെട്ട് പിറന്നിട്ട് ഇന്നേക്ക് 20 വർഷം. ഇന്ത്യയുടെ എക്കാലത്തെയും പ്രശസ്തമായ ടെസ്റ്റ് വിജയങ്ങളിലൊന്നാണ് ഈഡനിൽ അന്ന് പിറന്നത്.
ഓസ്‌ട്രേലിയയോട് ഒന്നാം ഇന്നിംഗ്സിൽ ഫോളോ ഓണിന് വഴങ്ങി ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്കായി മൂന്നാം ദിനത്തിൽ ക്രീസിൽ ഒരുമിച്ച ഇവർ നാലാം ദിനം മൊത്തം ബാറ്റ് ചെയ്ത് കളി ഇന്ത്യയുടെ വരുതിയിലാക്കി. മൂന്നാം ദിനത്തിൽ കളി നിർത്തുമ്പോൾ തന്നെ ലക്ഷ്മൺ സെഞ്ചുറി തികച്ചിരുന്നു (109) മറുവശത്ത് ദ്രാവിഡിന്‍റെ സമ്പാദ്യം ഏഴ് റൺസ് ആയിരുന്നു. നാലാം ദിനം മൊത്തം ബാറ്റ് ചെയ്ത ഇരുവരും ഇന്ത്യയെ 232/4 എന്ന സ്‌കോറിൽ നിന്നും 608/4 എന്ന കൂറ്റൻ സ്കോറിലേക്ക് നയിച്ചു.
advertisement
376 റൺസായിരുന്നു ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്. ലക്ഷ്മൺ 281 റൺസും ദ്രാവിഡ് 180 റൺസും നേടി അതുവഴി അഞ്ചാം ദിനത്തിൽ ഓസ്ട്രേലിയക്ക് മുന്നിൽ 384 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം വച്ചുനീട്ടാൻ ഇന്ത്യയ്ക്കു സാധിച്ചു. ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഇരു ഇന്നിംഗ്സുകളിലും പരാജയപ്പെട്ടപ്പോഴാണ് ലക്ഷ്മണും ദ്രാവിഡും ചേർന്ന് ഇന്ത്യയ്ക്കു ജീവശ്വാസം നൽകിയത്.
ഓസ്ട്രേലിയ ആദ്യ വിക്കറ്റിൽ 74 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി പൊരുതി നോക്കിയെങ്കിലും ഹർഭജൻ സിങ്ങിന്‍റെ ഉശിരൻ ബോളിങ്ങിന് മുന്നിൽ അവർക്ക് ഉത്തരമില്ലായിരുന്നു. ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഹാട്ട്രിക് എടുക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന നേട്ടം ആദ്യ ഇന്നിംഗ്സിൽ സ്വന്തമാക്കിയ ഹർഭജൻ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് സ്വന്തമാക്കി ഓസ്ട്രേലിയൻ ഇന്നിംഗ്സിന്‍റെ കഥ കഴിച്ച് ഇന്ത്യക്ക് 171 റൺസിന്‍റെ കൂറ്റൻ വിജയവും സമ്മാനിച്ചു. രണ്ടു ഇന്നിംഗ്സുകളിലുമായി ഹർഭജൻ അന്ന് 13 വിക്കറ്റുകളാണ് നേടിയത്.
advertisement
സൌരവ് ഗാംഗുലി എന്ന ആക്രമണോത്സുക ക്യാപ്റ്റന്‍റെ മികവും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ഫീൽഡിൽ ഗാംഗുലി എടുത്ത ചടുലമായ തീരുമാനങ്ങൾ മത്സര ഫലത്തിൽ പ്രതിഫലിച്ചു. ബോളിങ് മാറ്റങ്ങളും ഫീൽഡിങ് വിന്യാസത്തിലെ പുതുമയും കൊണ്ടാണ് ഗാംഗുലി അന്ന് ശ്രദ്ധേയനായത്. അതിനുശേഷം ഗാംഗുലിയുടെ കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ഏറെ മുന്നോട്ടു പോയിരുന്നു.
advertisement
ഈ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര സമനിലയിൽ ആക്കുകയും ചെയ്തു.
ഇന്ത്യ പിന്നീട് നേടിയ പല ഗംഭീര തിരിച്ചുവരവുകളും അതിലൂടെ നേടിയ വിജയങ്ങൾക്കും എല്ലാം ഇന്ധനമായത് 2001ലെ ഈഡനിലെ ഈ വിജയമാണ്.
ബി സി സി ഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ട്വിറ്ററിലൂടെ ഇന്ത്യൻ ടീം നേടിയ ചരിത്ര വിജയത്തിന് ആശംസകളും ആദരവും അറിയിച്ചു.
Summary- 20 years down the lane - India's historic win at the Eden's powered by Laksman and Dravid's epic batting partnership.
മലയാളം വാർത്തകൾ/ വാർത്ത/Sports/
India's Victory in Eden Garden | ഈഡൻ ഗാർഡനിലെ ഇന്ത്യയുടെ ചരിത്ര വിജയം പിറന്നിട്ട് 20 വർഷം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement