'രഞ്ജി ക്വാര്‍ട്ടര്‍ കളിക്കാന്‍ ഈ ടീമിന് കഴിയുമോ'; വിന്‍ഡീസ് ടീമിനെതിരെ ഹര്‍ഭജന്‍ സിങ്ങ്
Last Updated:
ന്യഡല്‍ഹി: വിന്‍ഡീസ് ടീമിന്റെ ദയനീയ പ്രകടനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങ്. നിലവിലെ വിന്‍ഡീസ് ടീമിന് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ കളിക്കാന്‍ കഴിയുമോയെന്നാണ് ഭാജിയുടെ ചോദ്യം.
'വിന്‍ഡീസ് ക്രിക്കറ്റിനോട് എല്ലാ ബഹുമാനവും വച്ച് ചോദിക്കുകയാണ്. രഞ്ജിയില്‍ പ്രാഥമിക ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് ഈ ടീം യോഗ്യത നേടുമോ?' താരം ട്വിറ്ററില്‍ കുറിച്ചു. രാജ്‌കോട്ടില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും വിന്‍ഡീസ് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സായിരുന്നു നേടിയത്.
advertisement
With all due respect to West Indies Cricket but I have a question for u all...will this west Indies team qualify for Ranji quarters from the plate group? Elite se to nahin hoga 🧐 #INDvsWI
— Harbhajan Turbanator (@harbhajan_singh) October 5, 2018
advertisement
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 94 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെയാണ് ഹര്‍ഭജന്‍ വിന്‍ഡീസിനെതിരെ രംഗത്തെത്തിയത്.
ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസ് 555 റണ്‍സുകള്‍ക്ക് പിന്നിട്ട് നില്‍ക്കുകയാണിപ്പോള്‍. ഇന്ത്യക്കായി പൃഥ്വി ഷാ, വിരാട് കോഹ്‌ലി രവീന്ദ്ര ജഡേജ എന്നിവര്‍ സെഞ്ച്വറി നേടിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 6:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'രഞ്ജി ക്വാര്‍ട്ടര്‍ കളിക്കാന്‍ ഈ ടീമിന് കഴിയുമോ'; വിന്‍ഡീസ് ടീമിനെതിരെ ഹര്‍ഭജന്‍ സിങ്ങ്