Cristiano Ronaldo | 'എനിക്ക് ശേഷം നിങ്ങൾ തന്നെ ഒന്നാമൻ'; മറഡോണയോട് ക്രിസ്റ്റ്യാനോ റൊണാൾഡോ
- Published by:Naseeba TC
- news18-malayalam
Last Updated:
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രസകരമായ പിറന്നാൾ ആശംസയും സോഷ്യൽമീഡിയയിൽ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ അറുപതാം പിറന്നാൾ. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പ്രമുഖരും ആരാധകരും മറഡോണയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ഇപ്പോഴിതാ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രസകരമായ പിറന്നാൾ ആശംസയും സോഷ്യൽമീഡിയയിൽ എത്തിയിരിക്കുകയാണ്.
മറഡോണയുടെ പിറന്നാൾ ദിവസം ആശംസയറിയിച്ച് 156 സെലിബ്രിറ്റികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോയിലാണ് ക്രിസ്റ്റ്യാനോയുടെ സന്ദേശമുള്ളത്. റൊണാൾഡോയ്ക്ക് പുറമേ, റൊണാൾഡീഞ്ഞോ, ഫാബിയോ, ജോസ് മൊറിഞ്ഞോ, ഗബ്രിയേല സബാട്ടിനി, കാർലോസ് ടെവസ് തുടങ്ങിയ താരങ്ങളും മറഡോണയ്ക്ക് പിറന്നാൾ ആശംസ നേർന്നിരുന്നു.
ഫുട്ബോൾ താരവും ഇപ്പോൾ റയൽ മാഡ്രിഡ് പരിശീലകനുമായ സിനദീൻ സിദാനും ഫുട്ബോൾ ഇതിഹാസത്തിന് ആശംസ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ എല്ലാം ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആശംസയാണ്.
🗣️ Cristiano Ronaldo to Maradona:
"Happy Birthday Diego, 60 years old...you are the number 1... after me 😂 "pic.twitter.com/Ef6giwLcwx
— Cristiano Ronaldo Fans (@TheRonaldoTeam) October 30, 2020
advertisement
"ഹാപ്പി ബെർത്ത്ഡേ ഡീഗോ, അറുപത് വയസ്സായി. നിങ്ങൾ തന്നെയാണ് ഒന്നാമത്, എനിക്ക് ശേഷം". ഇങ്ങനെയായിരുന്നു ക്രിസ്റ്റ്യാനോയുടെ രസകരമായ വീഡിയോ സന്ദേശം.
കോവിഡ് ബാധിതനായ ക്രിസ്റ്റ്യാനോ രോഗം ഭേദമായതിനെ തുടർന്ന് മൈതാനത്ത് തിരിച്ചെത്തിയിരുന്നു. ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസ് ടീമിൽ താരവും ഉണ്ടായിരുന്നു. സ്പെസിയയെ 4-1 ന് യുവന്റസ് തകർത്തപ്പോൾ രണ്ട് ഗോളുകൾ റൊണാൾഡോയുടേതായിരുന്നു.
കോവിഡ് ബാധിതനായതിനെ തുടർന്ന് യുവന്റസിന് മൂന്ന് മത്സരങ്ങളിൽ റൊണാൾഡോയെ നഷ്ടമായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബാഴ്സയോടെ ടീം തോറ്റതും റൊണാൾഡോയുടെ അസാന്നിധ്യത്തിലായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2020 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Cristiano Ronaldo | 'എനിക്ക് ശേഷം നിങ്ങൾ തന്നെ ഒന്നാമൻ'; മറഡോണയോട് ക്രിസ്റ്റ്യാനോ റൊണാൾഡോ