ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്‍റോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ്. മോറോക്കോയ്ക്കെതിരായ മത്സരത്തില്‍ റോണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന പരിശീലകന്‍റെ തീരുമാനം തെറ്റായിരുന്നുവെന്നും പിന്നീട് ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോഴേക്കും സമയം വൈകിപ്പോയിരുന്നുവെന്നും ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജോര്‍ജിനയുടെ കുറിപ്പ്
‘നിങ്ങളുടെ സുഹൃത്തും പരിശീലകനുമായ വ്യക്തി ഇന്നും തെറ്റായ തീരുമാനമെടുത്തു. നിങ്ങള്‍ക്ക് ഏറെ ആരാധനയും ബഹുമാനവുമുള്ള വ്യക്തിയാണ് അയാള്‍. നിങ്ങള്‍ കളത്തിലിറങ്ങുമ്പോള്‍ കളി എങ്ങനെയാണ് മാറിമറിയുന്നതെന്ന് അയാള്‍ വ്യക്തി പലവട്ടം കണ്ടിട്ടുണ്ട്. പക്ഷേ ഇന്ന് ഏറെ വൈകിപ്പോയി. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ, അവന്റെ ഏറ്റവും ശക്തമായ ആയുധത്തെ നിങ്ങള്‍ക്ക് ഒരിക്കലും വിലകുറച്ച് കാണാന്‍ കഴിയില്ല. ജീവിതം നമ്മെ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഇന്ന് നമ്മള്‍ തോറ്റിട്ടില്ല. പകരം ഒരു പാഠം പഠിച്ചു. വലിയ പാഠം’
റോണാള്‍ഡോയുടെ ചിത്രത്തിനൊപ്പമാണ് ജോര്‍ജിന കുറിപ്പ് പങ്കുവെച്ചത്.
Also Read-റൊണാൾഡോയ്ക്കും രക്ഷിക്കാനായില്ല; പോർച്ചുഗലിനെ തകർത്ത് മൊറോക്കോ ലോകകപ്പ് സെമിയിൽ
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലും ക്രിസ്റ്റ്യാനോയെ പുറത്തിരുത്തിയതിനെതിരെ വിമര്‍ശനവുമായി ജോര്‍ജിന രംഗത്തെത്തിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ 90 മിനിറ്റും ഗ്രൗണ്ടില്‍ ആസ്വദിക്കാന്‍ കഴിയാതിരുന്നത് എന്തൊരു നാണക്കേടാണെന്ന് ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പടയെ മൊറോക്കോ തോൽപ്പിച്ചത്. 42 ആം മിനിറ്റിൽ യൂസഫ് എൻ നെസറിയാണ് മൊറോക്കോയ്ക്കായി ഗോൾ നേടിയത്. അമ്പത്തിയൊന്നാം മിനുട്ടിൽ ക്രിസ്റ്റ്യാനോ ഇറങ്ങിയിട്ടും പോർച്ചുഗലിനെ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.