നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ ഫൈനലില്‍; വിജയശിൽപികളായി ഡുപ്ലിസിസും വാട്‌സനും

  IPL: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ ഫൈനലില്‍; വിജയശിൽപികളായി ഡുപ്ലിസിസും വാട്‌സനും

  24 പന്തില്‍ 27 എടുത്ത മണ്‍റോയും അവസാന രണ്ടു പന്തുകളില്‍ ഒരു ഫോറും സിക്‌സറും പറത്തി 10 തികച്ച ഇഷാന്ത് ശര്‍മയും ഡല്‍ഹിയുടെ രക്ഷകരായി.

  • Share this:
   ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ ഫൈനലില്‍. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 6 വിക്കറ്റിന് തോല്‍പ്പിച്ചു. 148 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ചെന്നൈ ഒരോവര്‍ ബാക്കി നില്‍ക്കെ വിജയംകണ്ടു. അര്‍ധസെഞ്ച്വറി നേടിയ ഡുപ്ലിസിസും വാട്‌സനുമാണ് ചെന്നൈയുടെ വിജയശില്പികള്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിരയില്‍ 38 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചാഹര്‍, ഹര്‍ഭജന്‍ സിംഗ്, ജഡേജ, ബ്രാവോ എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.

   24 പന്തില്‍ 27 എടുത്ത മണ്‍റോയും അവസാന രണ്ടു പന്തുകളില്‍ ഒരു ഫോറും സിക്‌സറും പറത്തി 10 തികച്ച ഇഷാന്ത് ശര്‍മയും ഡല്‍ഹിയുടെ രക്ഷകരായി. മറുവശത്ത്, തീപാറുന്ന കരുത്തുമായി നിറഞ്ഞുകളിച്ച ചെന്നൈ ബൗളിങ് നിരയില്‍ ചാഹര്‍, ജദേജ, ബ്രാവോ എന്നീ മൂന്നുപേര്‍ രണ്ടു വിക്കറ്റുമായി തിളങ്ങി. ജദേജ മൂന്നോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്താണ് രണ്ടു വിക്കറ്റെടുത്തത്.

    
   First published: