• HOME
  • »
  • NEWS
  • »
  • sports
  • »
  • 'കോഹ്‌ലിയെ വീഴ്ത്താന്‍ ഓസീസ് ടീമില്‍ ആറ് വയസ്‌കാരനും'

'കോഹ്‌ലിയെ വീഴ്ത്താന്‍ ഓസീസ് ടീമില്‍ ആറ് വയസ്‌കാരനും'

  • Share this:
    അഡ്‌ലെയ്ഡ്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെല്ലാം അഡ്‌ലെയ്ഡിലേക്ക് ശ്രദ്ധ തിരിച്ച് കഴിഞ്ഞു. ഇന്ത്യയും ഓസീസും തമ്മിലുള്ള ഒന്നാം ഏകദിനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ഓസീസ് ടീമിന്റെ പരിശീലനത്തിനെത്തിയ ആറ് വയസ്‌കാരനാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഓസീസിന്റെ പരിശീലനത്തില്‍ താരങ്ങളുടെയും പരിശീലകരുടെയുമെല്ലാം മനം കവര്‍ന്ന ആര്‍ച്ചി ഷില്ലറിന്റെ കഥ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സഹജീവി സ്‌നേഹത്തിന്റെ മാതൃയാണ്.

    ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിന്റെ പരിശീലനത്തിലേക്ക് ആര്‍ച്ചി ഷില്ലറിനെ ക്ഷണിച്ചത് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങറാണ്. പാകിസ്താനെതിരെ യുഎഇയില്‍ നടന്ന ഓസ്‌ട്രേലിയയുടെ ടെസ്റ്റ് മത്സരത്തിനിടയിലാണ് ഹൃദ്‌രോഗിയായ ഷില്ലറെ ലാങ്ങര്‍ ടീമിലേക്ക് ക്ഷണിക്കുന്നത്.



    Also Read: സാധ്യത ഓസീസിന്; മുന്‍കൂര്‍ ജാമ്യവുമായി രഹാനെ

    ഡിസംബര്‍ 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പുള്ള പരിശീലനത്തിലും ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം പങ്കെടുക്കാന്‍ ഷില്ലറിന് അവസരമുണ്ട്. വെറും മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഷില്ലറിന്റെ രോഗം കുടുംബം തിരിച്ചറിയുന്നത്. ജീവന്‍ ഏത് നിമിഷത്തിലാകും അപകടത്തിലാകുന്ന അവസ്ഥയിലുള്ള ഈ കൊച്ചു കുട്ടിയ്ക്ക് ഇതുവരെ 13 ഓപ്പറേഷനുകളാണ് നടത്തിയിട്ടുള്ളത്.

    ആര്‍ച്ചി ഷില്ലറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഓസീസ് ടീമിനൊപ്പം പരിശീലനത്തിലേര്‍പ്പെട്ടതോടെ നിറവേറിയിരിക്കുന്നത്. 'മേക്ക് എ വിഷ്' എന്ന സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആര്‍ച്ചി ഷില്ലറിന്റെ ആഗ്രഹം സഫലമാക്കിയത്.



    Dont Miss: 'മിതാലി ഒറ്റപ്പെടുന്നു!'; പരിശീലകന് വേണ്ടി മുതിര്‍ന്ന താരങ്ങള്‍

    മത്സരത്തിനുള്ള ആദ്യ ഇലവനില്‍ സ്ഥാനം നല്‍കുന്നതിനെക്കുറിച്ച് ലാങ്ങര്‍ ഉറപ്പൊന്നും നല്‍കാതെയിരുന്നപ്പോള്‍ ആര്‍ച്ചി എന്ന കൊച്ചു പോരാളി പറഞ്ഞത്, താന്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ വിക്കറ്റ് എളുപ്പത്തില്‍ വീഴ്ത്തുമെന്നായിരുന്നു.

    First published: