'അടുത്തത് ഏകദിനമോ?'; ടി ട്വന്റി ടീമില്‍ നിന്ന് ധോണി പുറത്ത്; സെലക്ടര്‍മാരുടെ വിശദീകരണം ധോണിക്ക് മുന്നറിയിപ്പോ
Last Updated:
മുംബൈ: വിന്‍ഡീസിനെതിരെയും ഓസീസിനെതിരെയും നടക്കുന്ന ടി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം ഞെട്ടിയത് മുന്‍ നായകന്‍ എംഎസ് ധോണി ടീമില്‍ ഇല്ല എന്നതായിരുന്നു. എഷ്യാകപ്പിലെ ദയനീയ ബാറ്റിങ്ങ് പ്രകടനത്തിന്റെ പേരില്‍ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമുയരവേയാണ് ധോണിയെ ഒഴിവാക്കി സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം നടത്തിയത്.
നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് തുടരുന്നത്. അതില്‍ തന്നെ ഫോം ഔട്ടിന്റെ പേരില്‍ താരം ടീമില്‍ നിന്ന് തഴയപ്പെടുന്നത് ഇത് ആദ്യവും. ദേശീയ ടീമില്‍ അരങ്ങേറാനും സ്ഥാനം ഉറപ്പിക്കാനും നിരവധി താരങ്ങള്‍ ശ്രമിക്കവേയാണ് ഫോം ഔട്ടായിട്ടും ധോണി ടീമില്‍ തുടരുന്നത്.
ഇന്നലെ ടീം പ്രഖ്യാപനത്തിനിടെ സെലക്ടര്‍മാര്‍ ഉന്നയിച്ച വിശദീകരണവും ധോണിയുടെ കരിയറിനുള്ള ഭീഷണിയാണ്. ഭാവി കണക്കിലെടുത്താണ് പുതിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് സെലക്ടര്‍മാര്‍ പറഞ്ഞത്. പകരം ടീമില്‍ ഉള്‍പ്പെടുത്തിയത് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്ന ഋഷഭ് പന്തിനെയും. കാര്യങ്ങള്‍ ഈ രീതിയിലാണ് പോകുന്നതെങ്കില്‍ ധോണിക്ക് അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമായിരിക്കും.
advertisement
വിന്‍ഡീസിനെതിരായ ടി 20 പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കിയ സെലക്ടര്‍മാര്‍ രോഹിത് ശര്‍മയെ നായകനായി പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ വിരാട് കോലി തിരിച്ചെത്തുമ്പോള്‍ വിന്‍ഡീസിനെതിരായ ടീമില്‍ ഉള്‍പ്പെട്ട ഷഹബാദ് നദീം പുറത്താവുകയും ചെയ്യും. പരിക്കില്‍ നിന്നും പൂര്‍ണ്ണ മോചിതനാകാത്ത ഹാര്‍ദിക് പണ്ഡ്യക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഡല്‍ഹി താരം ശ്രേയസ് അയ്യരെയാണ് പകരം ഉള്‍പ്പെടുത്തിയത്.
advertisement
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിംഗ്ണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാദ് നദീം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അടുത്തത് ഏകദിനമോ?'; ടി ട്വന്റി ടീമില്‍ നിന്ന് ധോണി പുറത്ത്; സെലക്ടര്‍മാരുടെ വിശദീകരണം ധോണിക്ക് മുന്നറിയിപ്പോ