ലോകകപ്പ് ഫൈനലില്‍ യുവിക്ക് മുന്നില്‍ ഇറങ്ങിയതെന്തിന്; വെളിപ്പെടുത്തലുമായി ധോണി
Last Updated:
മുംബൈ: 2011 ലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോ ആരെന്ന ചോദ്യത്തിന് യുവരാജെന്ന ഒരുത്തരമേ ലോകത്തിന് ഉണ്ടാവുകയുള്ള. ബാറ്റ് കൊണ്ടും ബോളും കൊണ്ടും തിളങ്ങിയ യുവി തന്നെയായിരുന്നു ലോകകപ്പിന്റെ താരവും. ഇന്ത്യയെ ഫൈനലില്‍ എത്തിച്ചതില്‍ മാത്രമല്ല, ധോണി ലോകകപ്പ് ഉയര്‍ത്താനും കാരണക്കാരന്‍ യുവി തന്നെയായിരുന്നെന്ന് അന്നത്തെ ലോകകപ്പ് കണ്ട എല്ലാവരും ഒരേ സ്വരത്തില്‍ പറയും.
എന്നാല്‍ ലോകകപ്പ് ഫൈനലില്‍ യുവരാജിനു മുന്നേ ഇറങ്ങി ക്രീസില്‍ നിലയുറപ്പിച്ച ധോണിയുടെ നീക്കം ഏറെ ചര്‍ച്ചയായിരുന്നു. കോഹ്‌ലിയും ഗംഭീറും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ കോഹ്‌ലി വീണതോടെയായിരുന്നു യുവരാജിനെ മറികടന്ന് ധോണി ക്രീസിലെത്തിയത്.
മികച്ച ഫോമിലുള്ള താരത്തെ മറികടന്ന് താന്‍ ഇറങ്ങിയത് എന്ത് കൊണ്ടാണെന്ന് ഒടുവില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ധോണി. എതിരാളികളുടെ ബൗളിങ്ങ് താരങ്ങളെ നന്നായി അറിയുന്നത് കൊണ്ടാണ് താന്‍ തന്നെ ഇറങ്ങിയതെന്നാണ് ധോണി പറയുന്നത്.
advertisement
'ശ്രീലങ്കയിലെ പല ബൗളേഴ്‌സും താന്‍ നായകനായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ഭാഗമായിട്ടുണ്ട്. അപ്പോള്‍ മുത്തയ്യ മുരളീധരനാണ് ശ്രീലങ്കയ്ക്കായി പന്തെറിഞ്ഞത്. അദ്ദേഹത്തിനെതിരെ ഒരുപാട് സമയം നെറ്റ്‌സില്‍ പരിശീലിച്ചിട്ടുള്ളതിനാല്‍ അനായായമായി ബാറ്റ് ചെയ്യാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു' ധോണി പറഞ്ഞു.
തന്റെ റെസിഡന്‍ഷ്യല്‍ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടന ചടങ്ങിലാണ് ലോകകപ്പ് ഓര്‍മകള്‍ താരം പങ്കുവെച്ചത്. നായകനെന്ന നിലയില്‍ താന്‍ നേടിയ വിജയങ്ങള്‍ വിക്കറ്റ് കീപ്പര്‍മാരോടുള്ള ഇന്ത്യന്‍ സെലക്ടര്‍മാരുടെ മനോഭാവം മാറ്റിയെന്നും ധോണി പറഞ്ഞു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2018 4:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പ് ഫൈനലില്‍ യുവിക്ക് മുന്നില്‍ ഇറങ്ങിയതെന്തിന്; വെളിപ്പെടുത്തലുമായി ധോണി







