Diego Maradona| ഡീഗോ മറഡോണ ആശുപത്രിയിൽ; വിഷാദരോഗമെന്ന് സൂചന
- Published by:Naseeba TC
- news18-malayalam
Last Updated:
കഴിഞ്ഞ ഒരാഴ്ച്ചയായി മറോഡണ വിഷാദത്തിലായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും തയ്യാറായിരുന്നില്ല.
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറഡോണയ്ക്ക് ഗുരതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് സൂചന. മൂന്ന് ദിവസം മുമ്പായിരുന്നു മറഡോണയുടെ അറുപതാം പിറന്നാൾ ആഘോഷം.
അതേസമയം, മറഡോണയ്ക്ക് വിഷാദരോഗമുണ്ടെന്നും സൂചനയുണ്ട്. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും പേര് വെളിപ്പെടുത്താത ഉദ്യോഗസ്ഥൻ അറിയിച്ചതായും റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒരാഴ്ച്ചയായി മറോഡണ വിഷാദത്തിലായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥൻ അറിയിച്ചു. മറഡോണയുടെ ഡോക്ടറുടെ നിർദേശപ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ അദ്ദേഹത്തെ പൂർണ പരിശോധനയ്ക്ക് വിധേയനാക്കും.
അർജന്റീനയിലെ ലാ പ്ലാറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബ്യൂണിസ് ഐറിസിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെയുള്ള സ്ഥലമാണിത്. ഗിംനസിയ എസ്ഗ്രിമ എന്ന ഫസ്റ്റ് ഡിവിഷൻ ടീമിന്റെ കോച്ചായ മറഡോണ കഴിഞ്ഞ വർഷം മുതൽ ഇവിടെയാണ് താമസം.
advertisement
You may also like: 'എനിക്ക് ശേഷം നിങ്ങൾ തന്നെ ഒന്നാമൻ'; മറഡോണയോട് ക്രിസ്റ്റ്യാനോ റൊണാൾഡോ
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു മറഡോണയുടെ അറുപതാം പിറന്നാൾ. ലോകത്തെമ്പാടുമുള്ള ആരാധകരും സെലിബ്രിറ്റികളും വൻ ആഘോഷമായാണ് പിറന്നാൾ ദിവസം കൊണ്ടാടിയത്. ഇതിന് പിന്നാലെയാണ് ഡീഗോയ്ക്ക് വിഷാദം രോഗമെന്ന വാർത്തയും പുറത്തു വരുന്നത്.
പിറന്നാൾ ദിനത്തിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പാട്രോണാറ്റോയ്ക്കെതിരെ മറഡോണയുടെ ഗിംനസിയയുടെ മത്സരം കാണാൻ അദ്ദേഹം എത്തിയിരുന്നു. എന്നാൽ ആദ്യ പകുതി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മടങ്ങുകയും ചെയ്തു. ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മത്സരത്തിൽ 3-0 ന് അദ്ദേഹത്തിന്റെ ടീം വിജയിക്കുകയും ചെയ്തു.
advertisement
മാനസികമായി അദ്ദേഹം ഉന്മേഷാവനല്ലെന്നും ഇത് ആരോഗ്യത്തേയും ബാധിച്ചെന്നാണ് പേഴ്സണൽ സ്റ്റാഫ് അംഗം പറയുന്നത്. അദ്ദേഹത്തെ സഹായിക്കുന്നതിനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥൻ.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മറഡോണയ്ക്ക് ഇല്ലെന്നും വിഷാദ രോഗം പിടികൂടിയിരിക്കുകയാണെന്നും ഡോക്ടറും അറിയിച്ചു. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് മടങ്ങാമെന്നും ഡോക്ടർ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2020 12:57 PM IST