Emerging Teams Asia Cup: എമർജിങ് ടീംസ് ഏഷ്യാ കപ്പ് അഫ്ഗാനിസ്ഥാന്; ഇന്ത്യയ്ക്ക് പിന്നാലെ ഫൈനലിൽ ശ്രീലങ്കയെയും വീഴ്ത്തി

Last Updated:

തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ ഓപ്പണർ സെദീഖുള്ള അടലിന്റെ ഇന്നിങ്സാണ് അഫ്ഗാന് ജയം സമ്മാനിച്ചത്. സെമിയിൽ ഇന്ത്യയെ അട്ടിമറിച്ചാണ് അഫ്ഗാൻ ഫൈനലിലേക്ക് പ്രവേശിച്ചത്.

മസ്ക്കറ്റ്: എമർജിങ് ടീംസ് ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന് കിരീടം. ആവേശകരമായ ഫൈനലിൽ 7 വിക്കറ്റിനാണ് അഫ്ഗാൻ ശ്രീലങ്കയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടി. 11പന്തും 7 വിക്കറ്റും ബാക്കിയാക്കി അഫ്ഗാനിസ്ഥാൻ അനായാസം ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ ഓപ്പണർ സെദീഖുള്ള അടലിന്റെ ഇന്നിങ്സാണ് അഫ്ഗാന് ജയം സമ്മാനിച്ചത്. സെമിയിൽ ഇന്ത്യയെ അട്ടിമറിച്ചാണ് അഫ്ഗാൻ ഫൈനലിലേക്ക് പ്രവേശിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 15 റൺസ് ചേർക്കുമ്പോഴേക്കും ക്യാപ്റ്റൻ നുവാനിന്ദു ഫെർണാണ്ടോ ഉൾപ്പെടെ 4 പേർ പവലിയനിൽ തിരിച്ചെത്തി. 7 പന്തിൽ 4 റൺസായിരുന്നു ഫെർണാണ്ടോയുടെ സമ്പാദ്യം. ഓപ്പണർ യശോധ ലങ്ക (1), ലഹിരു ഉഡാര (5), അഹാൻ വിക്രമസിംഗെ (4) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.
സഹൻ അരാച്ചിഗെയുടെ അർധ സെഞ്ചുറിയാണ് ശ്രീലങ്കയെ വൻതകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. 47 പന്തുകൾ നേരിട്ട സഹൻ 6 ഫോറുകൾ സഹിതം 64 റൺസുമായി പുറത്താകാതെ നിന്നു. 21പന്തിൽ ഒരു സിക്സ് സഹിതം 20 റൺസെടുത്ത പവൻ രത്‌നനായകെ, 19 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 23 റൺസെടുത്ത നിമേഷ് വിമുക്തി എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. അഫ്ഗാനിസ്ഥാനായി ബിലാൽ സാമി 4 ഓവറിൽ 22 റൺസ് വഴങ്ങി മൂന്നും അല്ലാ ഗസൻഫർ 4 ഓവറിൽ 14 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.
advertisement
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ആദ്യ പന്തിൽത്തന്നെ ഓപ്പണർ സുബൈദ് അക്ബാരി പുറത്തായി. സെമിയിൽ ഇന്ത്യയ്‌ക്കെതിരെ അക്ബാരി അർധസെഞ്ചുറി നേടിയിരുന്നു.
എന്നാൽ, 55 പന്തിൽ 3 ഫോറും ഒരു സിക്സും സഹിതം 55 റൺസെടുത്ത സെദീഖുല്ല അടൽ, 20 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ ഡാർവിഷ് റസൂൽ, 27 പന്തിൽ 33 റൺസെടുത്ത കരിം ജാനത്ത്, ആറു പന്തിൽ 16 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഇഷാഖ് എന്നിവർ ചേർന്ന് അഫ്ഗാനെ കിരീടവിജയത്തിലേക്ക് നയിച്ചു. ശ്രീലങ്കയ്‌ക്കായി സഹൻ അരച്ചിഗെ, ദുഷൻ ഹേമന്ദ, ഇഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Emerging Teams Asia Cup: എമർജിങ് ടീംസ് ഏഷ്യാ കപ്പ് അഫ്ഗാനിസ്ഥാന്; ഇന്ത്യയ്ക്ക് പിന്നാലെ ഫൈനലിൽ ശ്രീലങ്കയെയും വീഴ്ത്തി
Next Article
advertisement
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
  • താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയം തടസ്സപ്പെട്ടു.

  • 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇന്റര്‍നെറ്റ് തടസപ്പെടുന്നത് ആദ്യമായാണ്.

  • ഇന്റര്‍നെറ്റ് അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.

View All
advertisement