FIFA World Cup 2022 | ഖത്തറിൽ ഇംഗ്ലണ്ടിന്റെ 'ആറാട്ട്'; ഇറാനെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി

Last Updated:

ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു.

ഖലീഫ സ്റ്റേഡിയത്തിൽ ഇറാനെതിരെ ഗോൾമഴ തീർത്ത് ഇംഗ്ലണ്ട്. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഇറാനെ വീഴ്ത്തിയത്. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി ടെറാമിയുടെ വകയായിരുന്നു.
ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇംഗ്ലണ്ടാണ് മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയത്. കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്കോററായ ക്യാപ്റ്റൻ ഹാരി കെയ്ന് ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിക്കാനായില്ലെങ്കിലും രണ്ടു അസിസ്റ്റുകൾ ഹാരിയുടെ വകയായിരുന്നു.
കളത്തിൽ ഇംഗ്ലണ്ടിന്റെ സമ്പൂർണ മേധാവിത്തത്തിനിടെ ആദ്യ പകുതിയുടെ തുടക്കത്തിൽത്തന്നെ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പർ ഗോൾകീപ്പർ അലിറേസ ബെയ്റാൻവാൻഡിനെ നഷ്ടമായതും പകരമിറങ്ങിയ ഹുസൈൻ ഹുസൈനിയുടെ പിഴവുകളും ഇറാന് തിരിച്ചടിയായി.
advertisement
ഗോളുകൾ
ഇംഗ്ലണ്ട്: ബുകായോ സാക(43,62), ജൂഡ് ബെല്ലിങ്ഹാം(35), റഹിം സ്റ്റെർലിങ്(45+1), മാർക്കസ് റാഷ്ഫോർഡ്(71), ജാക്ക് ഗ്രീലിഷ്(90)
ഇറാൻ: മെഹ്ദി ടെറാമി(65,90+13(P))
മലയാളം വാർത്തകൾ/ വാർത്ത/Sports/
FIFA World Cup 2022 | ഖത്തറിൽ ഇംഗ്ലണ്ടിന്റെ 'ആറാട്ട്'; ഇറാനെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement