80 കഴിഞ്ഞാലും വീല്‍ചെയറിലാണെങ്കിലും ധോണിയെന്റെ ടീമിലുണ്ടാകും: എബി ഡി വില്ല്യേഴ്‌സ്
Last Updated:
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ ബാറ്റിങ്ങ് ഫോം ഔട്ടിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാകുന്നതിനിടെ ധോണിക്ക് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എബി ഡി വില്ല്യേഴ്‌സ് രംഗത്ത്. ധോണിയെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നവര്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡിലേക്ക് നോക്കണമെന്നും എത്ര നാള്‍ കഴിഞ്ഞാലും താരം തന്റെ ടീമിലുണ്ടാകുമെന്നും ഡി വില്ല്യേഴ്‌സ് പറഞ്ഞു.
എഷ്യാകപ്പിലെ മോശം പ്രകടനത്തെതുടര്‍ന്നായിരുന്നു ധോണിക്കെതിരെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നത്. എന്നാല്‍ ഇതേ സമയം തന്നെയാണ് വിമര്‍ശനങ്ങളെ തള്ളി ഡി വില്ല്യേഴ്‌സിന്റെ രംഗപ്രവേശം. തന്റെ ടീമിലെ സ്ഥിരാംഗമാണ് ധോണിയെന്നാണ് പോര്‍ട്ടീസ് മുന്‍ നായകന്‍ പറഞ്ഞത്. 'എല്ലാ വര്‍ഷവും എന്റെ ടീമില്‍ ധോണി അംഗമായിരിക്കും. അദ്ദേഹത്തിന് 80 വയസ്സായാലും വീല്‍ചെയറിലായാലും എന്റെ ടീമില്‍ അദ്ദേഹമുണ്ടാകും. നിങ്ങള്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡിലേക്ക് നോക്കൂ. ഇത്തരത്തിലൊരാളെയാണോ നിങ്ങള്‍ക്ക് പുറത്താക്കേണ്ടത്.?' ഡി വില്ല്യേഴ്‌സ് ചോദിക്കുന്നു.
advertisement
ഐപിഎല്ലില്‍ തന്റെ സഹതാരവും നായകനുമായ കോഹ്‌ലിയെക്കുറിച്ച് സംസാരിച്ച എബി ഡി തങ്ങള്‍ രണ്ടുപേരും ബാറ്റ് ചെയ്യുമ്പോള്‍ ഒരു രസതന്ത്രമുണ്ടെന്നും ബാറ്റിങ്ങിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഒരേ ചിന്താഗതിയാണെന്നും പറഞ്ഞു. തെറ്റുകളില്‍ നിന്ന് പഠിക്കാനുള്ള കഴിവാണ് കോഹ്‌ലിയെ വ്യത്യസ്തനാക്കുന്നതെന്നും ക്യാപ്റ്റനെന്ന നിലയിലും കോഹ്‌ലി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു.
നിലവില്‍ വിന്‍ഡീസിനെതിരായ ഏകദിന ടീമില്‍ വിരാടും ധോണിയെ ഇന്ത്യക്കായി കളിക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡി വില്ല്യേഴ്‌സ് ആഭ്യന്തര ലീഗുകളില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. അടുത്ത ഐപിഎല്‍ സീസണിലും താരം ബെംഗളൂരുവിനായി കളത്തിലിറങ്ങും.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2018 6:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
80 കഴിഞ്ഞാലും വീല്‍ചെയറിലാണെങ്കിലും ധോണിയെന്റെ ടീമിലുണ്ടാകും: എബി ഡി വില്ല്യേഴ്‌സ്