ഐപിഎല്‍: മുംബൈ സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് സൂപ്പര്‍ താരങ്ങള്‍

Last Updated:
മുംബൈ: ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കാന്‍ അഞ്ച് മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും കളത്തിന് പുറത്തെ കാര്യങ്ങള്‍ക്ക് തീപിടിച്ച് തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ലേലത്തില്‍ പിടിച്ച താരങ്ങളെ ഒഴിവാക്കാനും പുതിയ താരങ്ങളെ ടീമിലെടുക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ബെംഗളൂരുവില്‍ നിന്ന് ക്വിന്റണ്‍ ഡീ കോക്കിനെ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ട്രാന്‍സ്ഫര്‍ വിപണി തുറന്നിരിക്കുകയാണ്.
ഡീ കോക്കിനെ ക്യാമ്പിലെത്തിച്ച മുംബൈ മുസ്താഫിസുര്‍ റഹ്മാനെയും അഖില ധനഞ്ജയെയും ഒഴിവാക്കുകയും ചെയ്തു. ഇതിനു പിന്നാലെ സൂപ്പര്‍ താരം ശിഖര്‍ ധവാനെ ടീമിലെത്തിക്കാന്‍ മുംബൈ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സീസണില്‍ മുംബൈ സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
1. ജേസണ്‍ റോയ്
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് കൃത്യമായി ഉപയോഗിക്കാതിരുന്ന താരമാണ് ജേസണ്‍ റോയ്. അഞ്ച് മത്സരങ്ങളില്‍ മാത്രമായിരുന്നു താരം കളത്തിലിറങ്ങിയത്. ടീമിന് വെടിക്കെട്ട് തുടക്കം നല്‍കുന്ന ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹിയിലെ വേഗം കുറഞ്ഞ പിച്ചില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ റോയ് മുംബൈയിലെത്തിയാല്‍ ബാറ്റില്‍ തീ പടര്‍ത്തുമെന്ന് ഉറപ്പാണ്.
advertisement
2. മനീഷ് പാണ്ഡെ
കഴിഞ്ഞ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച താരങ്ങളിലൊരാളാണ് ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ. 11 കോടിയ്ക്കായിരുന്നു സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പാണ്ഡെയെ സ്വന്തമാക്കിയത്. എന്നാല്‍ വലിയ റണ്ണുകള്‍ കണ്ടെത്താന്‍ സീസണില്‍ താരത്തിനു കഴിഞ്ഞിരുന്നില്ല. ഹൈദരാബദ് ഇത്തവണ വിട്ട് കൊടുക്കാന്‍ തയ്യാറാകുന്ന താരങ്ങളിലൊരാളാകും പാണ്ഡെ അതുകൊണ്ട് തന്നെ മറ്റു ടീമുകള്‍ക്ക് താരത്തെ സ്വന്തമാക്കാനുള്ള അവസരവും കൈവരും.
advertisement
കഴിഞ്ഞ സീസണിലെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് മനീഷ് പാണ്ഡെ. കൊല്‍ക്കത്തയുടെ ഉപനായകനായി തിളങ്ങിയ താരം ഐപിഎല്ലിലെ തന്നെ മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളാണ്.
3. വാഷിങ്ങ്ടണ്‍ സുന്ദര്‍
ബാംഗ്ലൂര്‍ താരം വാഷിങ്ങ്ടണ്‍ സുന്ദര്‍ മികച്ച ഫോമിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്. നിദാഹസ് ട്രോഫിയില്‍ മാന്‍ ഓഫ് ദ സീരിസ് പുരസ്‌കാരം സ്വന്തമാക്കിയ തമിഴ്‌നാട് ബൗളറെ മുംബൈ സ്വന്തമാക്കാന്‍ സാധ്യതയേറെയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലിടം ലഭിച്ചിരുന്നെങ്കിലും പരിക്കിന്റെ പിടിയിലകപ്പെട്ട താരത്തിനു അവസരം നഷ്ടമാവുകയായിരുന്നു.
advertisement
4. കാര്‍ലോസ് ബ്രാത്‌വൈറ്റ്
ഐപിഎല്ലില്‍ മുംബൈയുടെ ഏറ്റവും വലിയ വജ്രായുധങ്ങളില്‍ ഒന്നായിരുന്ന കീറണ്‍ പൊള്ളാര്‍ഡ് കഴിഞ്ഞ സീസണില്‍ വേണ്ടത്ര മികവ് പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ടീമിന്റെ ആദ്യ ഇലവനില്‍ നിന്നും താരം പലപ്പോഴും പുറത്തായി. വരുന്ന സീസണിലും പൊള്ളാര്‍ഡ് കളത്തിന് പുറത്ത് തന്നെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങിനെയാണെങ്കില്‍ മുംബൈ പൊള്ളാര്‍ഡിന് പകരക്കാരനായി നിയോഗിക്കുക വിന്‍ഡീസ് താരം ബ്രാത്‌വൈറ്റിനെയാകും.
advertisement
ടി 20 ലോകകപ്പില്‍ ബെന്‍ സ്റ്റോക്‌സിനെ നാല് സിക്‌സറുകള്‍ പറത്തി വിന്‍ഡീസിനെ ലോക ചാമ്പ്യന്മാരാക്കിയ ബ്രാത്‌വൈറ്റ് കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദിന്റെ താരമാണ് നിലവില്‍. കഴിഞ്ഞ സീസണില്‍ വെറും നാല് മത്സരങ്ങളില്‍ മാത്രമായിരുന്നു താരം കളത്തിലിറങ്ങിയത്.
5. ഷഹബാസ് നദീം
പരിചയ സമ്പന്നനായ സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നതായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈ നേരിട്ട പ്രധാന പ്രശ്‌നം. ഇന്ത്യന്‍ പിച്ചില്‍ നന്നായി കളിക്കുന്ന സ്പിന്നറെ ടീമിലുള്‍പ്പെടുത്താന്‍ മുംബൈ തയ്യാറാവുകയാണെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള നദീമിന് തന്നെയാകും നറുക്ക് വീഴുക. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനായ് കളത്തിലിറങ്ങിയ നദീം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച റെക്കോര്‍ഡുമായായിരുന്നു കളിയവസാനിപ്പിച്ചത്. 10 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റുകളായിരുന്നു താരം വീഴ്ത്തിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ഐപിഎല്‍: മുംബൈ സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് സൂപ്പര്‍ താരങ്ങള്‍
Next Article
advertisement
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
  • കാസർഗോഡ് കുമ്പളയിൽ യുവ അഭിഭാഷക രഞ്ജിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.

  • രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.

  • പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെ പ്രേരണാകുറ്റത്തിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement