WTC FINAL | ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചു, എന്താണ് റിസേര്‍വ് ഡേ? ഇനി ടീം ലൈനപ്പ് മാറ്റാനാകുമോ?

Last Updated:

അഞ്ച് ദിവസത്തെ മത്സരത്തില്‍ ഫലം ഉണ്ടായില്ലെങ്കില്‍ ഈ റിസര്‍വ് ദിനം ഉപയോഗിക്കില്ല. അത് സമനിലയായി തന്നെ കാണുമെന്നാണ് ഐ സി സി നിയമം.

wtc_final
wtc_final
പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം ഉപേക്ഷിച്ചിരിക്കുകയാണ്. ടോസ് പോലും ചെയ്യാനാകാതെ മഴ വില്ലനായതോടെയാണ് ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം 2:30ന് ടോസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ മഴ ഇടയ്ക്കിടെ പെയ്തതോടെ ടോസ് പോലും ഇടാനാവാതെ ആദ്യ ദിനം ഉപേക്ഷിച്ചു. മത്സരത്തില്‍ ഐ സി സി റിസേര്‍വ് ഡേ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ നഷ്ടപ്പെട്ട ദിവസത്തെ കളി റിസേര്‍വ് ഡേയില്‍ ഉള്‍ക്കൊള്ളിച്ചേക്കും.
എന്താണ് റിസേര്‍വ് ഡേ?
മത്സരം നടക്കുന്ന അഞ്ചു ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം ആറാം ദിനത്തില്‍ കളി നടത്തുമെന്നാണ് ഐ സി സിയുടെ തീരുമാനം. ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച് 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനല്‍ നടക്കുക. മഴ, വെളിച്ചക്കുറവ് തുടങ്ങിയവ അനുഭവപ്പെട്ടാലാണ് റിസര്‍വ്വ് ദിനം ഉപയോഗിക്കുക. എന്നാല്‍ അഞ്ച് ദിവസത്തെ മത്സരത്തില്‍ ഫലം ഉണ്ടായില്ലെങ്കില്‍ ഈ റിസര്‍വ് ദിനം ഉപയോഗിക്കില്ല. അത് സമനിലയായി തന്നെ കാണുമെന്നാണ് ഐ സി സി നിയമം. മത്സരത്തിനിടെ സമയനഷ്ടമുണ്ടായാല്‍ ഐ സി സി മാച്ച് റഫറി, ടീമുകളെയും മാധ്യമങ്ങളെയും റിസര്‍വ് ദിനം എടുക്കുമോ എന്ന കാര്യം അറിയിക്കും. അഞ്ചാം ദിനത്തിന്റെ അവസാന മണിക്കൂറില്‍ മാത്രമാണ് റിസര്‍വ് ദിനം എടുക്കുമോ എന്ന് ഐ സി സി വ്യക്തമാക്കുക.
advertisement
ടീം ലൈനപ്പ് മാറ്റാനാകുമോ?
ടോസ് നടക്കാത്തതിനാല്‍ ടീം ലൈനപ്പ് മാറ്റാനും ഇരു ടീമുകള്‍ക്കും അവസരമുണ്ട്. ടോസ് നേടി കഴിഞ്ഞിരുന്നെങ്കില്‍ ഈ സാഹചര്യം ഉണ്ടാവുമായിരുന്നില്ല. മഴയെ തുടര്‍ന്ന് പിച്ചിലെയും ഔട്ട്ഫീല്‍ഡിലെയും സാഹചര്യങ്ങള്‍ തീര്‍ത്തും മാറിയിട്ടുണ്ടാവും. അശ്വിനെയും രവീന്ദ്ര ജഡേജയെയും പ്ലേയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പെടുത്തിയിരുന്നു. അതേസമയം മഴ പെയ്തതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യം സതാംപ്ടണിലുണ്ടാവും. ഈ സാഹചര്യത്തില്‍ അശ്വിനോ ജഡേജയോ പുറത്തിരിക്കേണ്ടി വന്നേക്കുമെന്ന് സൂചന.
ഇതുകൂടാതെ, ക്രിക്കറ്റിലെ വേറെ ചില കാര്യങ്ങളിലും ഐ സി സി പുതിയ നിയമങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ഡി.ആര്‍.എസ്. പരിശോധനയുടെ കാര്യത്തിലാണ് പുതിയ നിയമം. ഡി.ആര്‍.എസ്. അപ്പീലിന്റെ കാര്യമെടുത്താല്‍ ബാറ്റ്സ്മാന്‍ പുറത്തായ പന്തില്‍, ബാറ്റ് പന്തില്‍ തട്ടിയത് യഥാര്‍ത്ഥമായാണോ എന്നുള്ളത് ഫീല്‍ഡിങ് ക്യാപ്റ്റനും ഔട്ടായ ബാറ്റ്‌സ്മാനും അമ്പയറുമായി ആലോചിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഐ സി സി അറിയിച്ചിട്ടുണ്ട്.
advertisement
ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഫൈനലിനായി ന്യൂസിലാന്‍ഡ് എത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. മറുഭാഗത്ത് ശക്തരായ ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും തുടര്‍ച്ചയായ പരമ്പരകളില്‍ പരാജയപെടുത്തിയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ വിജയിച്ചാല്‍ കിരീടനേട്ടത്തിനൊപ്പം ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനും ഇന്ത്യയ്ക്ക് സാധിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
WTC FINAL | ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചു, എന്താണ് റിസേര്‍വ് ഡേ? ഇനി ടീം ലൈനപ്പ് മാറ്റാനാകുമോ?
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement