അച്ഛൻ അർജന്റീന; മകൻ ബ്രസീൽ; ആവേശം മൂത്തപ്പോൾ വീടിന് രണ്ടു ടീമിന്റെ നിറം
- Published by:Rajesh V
- news18-malayalam
Last Updated:
അച്ഛൻ അർജന്റീനയുടെ കടുത്ത ആരാധകൻ. മക്കളാകട്ടെ ബ്രസീൽ ആരാധകരും. രണ്ടു ടീമിന്റെയും നിറങ്ങളാണ് ഇവരുടെ വീടിന്. കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയിലുള്ള വീടിന്റെ പ്രധാന വാതിലിനരികിൽ വേൾഡ് കപ്പ് മാതൃകയും ഫുട്ബാളും ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട: ഫുട്ബോൾ ആവേശത്തിലാണ് ലോകം. കോപ്പ അമേരിക്കയിലെ ആ സ്വപ്ന ഫൈനലിനായി കാത്തിരിക്കുകയാണ് കാൽപന്ത് പ്രേമികൾ. ഈ കൊച്ചുകേരളത്തിലും ആവേശം കുറവില്ല. തങ്ങളുടെ ഇഷ്ട ടീമുകൾ ഇത്തവണ കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ. ഇപ്പോൾ കോപ്പ അമേരിക്ക ഫുട്ബാളിന്റെ ആവേശം ചായംപൂശിയ പത്തനംതിട്ട കോഴഞ്ചേരിയിലെ ഒരു വീടിന്റെ കഥയാണ് ശ്രദ്ധേയമാകുന്നത്.
അച്ഛൻ അർജന്റീനയുടെ കടുത്ത ആരാധകൻ. മക്കളാകട്ടെ ബ്രസീൽ ആരാധകരും. രണ്ടു ടീമിന്റെയും നിറങ്ങളാണ് ഇവരുടെ വീടിന്. കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയിലുള്ള വീടിന്റെ പ്രധാന വാതിലിനരികിൽ വേൾഡ് കപ്പ് മാതൃകയും ഫുട്ബാളും ഒരുക്കിയിട്ടുണ്ട്. ഫുട്ബാൾ ലഹരി തലയ്ക്ക് പിടിച്ച ഗ്രാമത്തിന്റെ ആവേശത്തിന്റെ പ്രതീകം കൂടിയാണ് ഉഴത്തിൽ ചിറയിൽ യേശുദാസ് സേവ്യറുടെ വീട്. മുൻവശത്തെ പകുതി ചുവരിന് അർജന്റീനയുടെ നിറവും പകുതിക്ക് ബ്രസീലിന്റെ നിറവുമാണ്.
advertisement
അൻപതുകാരനായ യേശുദാസ് സേവ്യർ അർജന്റീനയുടെ ആരാധകനാണ്. മക്കളായ അബുദബിയിലുള്ള ജോജോയും നാട്ടിലുള്ള ജോമോനും ബ്രസീൽ ആരാധകരും. വീടിന്റെ ഒരു പാതിയിൽ അർജന്റീന ടീമിന്റെയും മറു പാതിയിൽ ബ്രസീൽ ടീമിന്റെയും ജഴ്സിയുടെ നിറമാണ്. ഇത്തവണ അർജന്റീന കപ്പടിക്കുമെന്നാണ് സേവ്യർ ഉറപ്പിച്ചു പറയുന്നത്. എന്നാൽ അതങ്ങ് മനസ്സിൽ വെച്ചാൽ മതിയെന്നും കപ്പ് തങ്ങളുടെ കൈയിലിരിക്കുമെന്നുമാണ് 17കാരനായ ജോമോൻ പറയുന്നത്.
advertisement
സേവ്യറിനും ജോമോനും ഒപ്പം നാടുമുഴുവൻ ഫുട്ബാൾ ആവേശത്തിലാണ്. അർജന്റീന, ബ്രസീൽ ടീമുകൾക്കാണ് ഇവിടെ ആരാധകർ കൂടുതൽ. ഫുട്ബാൾ ടൂർണമെന്റുകൾ സജീവമായ ഇവിടെ ഞായറാഴ്ച വൈകിട്ട് 5.30ന് കിനാവള്ളി സ്റ്റേഡിയത്തിൽ സൗഹ്യദ മത്സരമുണ്ട്. അർജന്റീന ടീമിന്റെ വക്താക്കളായി ജിബു ജോൺസൺ, മണിക്കുട്ടൻ, മോൻസി, സിബി എന്നിവരും ബ്രസീൽ ടീമിന്റെ വക്താക്കളായി ജോമോൻ, ശ്യാം ,സോമൻ, എം.എ.ജോസഫ് എന്നിവരും പങ്കെടുക്കും. അർജന്റീന -ബ്രസീൽ എന്ന പേരിലാണ് മത്സരം.
advertisement
Also Read- Copa America | സ്വപ്ന ഫൈനലില്‍ ബ്രസീലിന് തിരിച്ചടി; ഗബ്രിയേല്‍ ജീസസിന് കളിക്കാന്‍ കഴിയില്ല
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2021 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അച്ഛൻ അർജന്റീന; മകൻ ബ്രസീൽ; ആവേശം മൂത്തപ്പോൾ വീടിന് രണ്ടു ടീമിന്റെ നിറം