പൃഥ്വി ഷായ്ക്ക് പകരം രോഹിത് വേണം: ഇംഗ്ലണ്ട് മുന് നായകന്
Last Updated:
ലണ്ടന്: ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില് പരിക്കേറ്റ യുവതാരം പൃഥ്വി ഷായ്ക്ക് പകരം രോഹിത് ശര്മയെ ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആദ്യ ടെസ്റ്റില് ഷാ കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് ടെസ്റ്റ് ടീമിന് പുറത്തുള്ള രോഹിതിനെ ടീമിലെടുക്കണമെന്ന ആവശ്യം ക്രിക്കറ്റ് ലോകത്ത് സജീവമായിരിക്കുന്നത്.
ഇംഗ്ലീഷ് മുന് നായകന് മൈക്കല് വോണും രോഹിതിനെ ടീമിലെടുക്കേണ്ട സമയമാണിതെന്ന അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില് ഓസ്ട്രേലിയ്ക്കെതിരെ ഇന്ത്യക്ക് അനിവാര്യമായ താരമാണ് രോഹിത് ശര്മ എന്നാണ് മൈക്കല് വോണ് പറയുന്നത്.
Such a shame if @PrithviShaw misses the 1st Test versus the Aussies .. Fantastic young talent .. I personally would replace him with @ImRo45 at the top of the order .. He is far too good not to master Test Cricket .. #AUSvIND
— Michael Vaughan (@MichaelVaughan) November 30, 2018
advertisement
ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തിനിടെയാണ് ഇന്ത്യന് യുവതാരത്തിനു പരിക്കേറ്റത്. കണങ്കാലിന് പരിക്കേറ്റ താരം ഡിസംബര് ആറിന് തുടങ്ങുന്ന ആദ്യ ടെസ്റ്റില് കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.
സന്നാഹ മത്സരത്തില് ഫീല്ഡ് ചെയ്യുന്നതിനിടെ ക്രിക്കറ്റ് ഓസ്ട്രേലിയ താരം മാക്സ് ബ്രയന്റിന്റെ ക്യാച്ചെടുക്കാന് ശ്രമിക്കുമ്പോഴായിരുന്നു ഷായുടെ ഇടത് കണങ്കാലിന് പരിക്കേറ്റത്. തുടര്ന്ന് നടക്കാന് കഴിയാതിരുന്ന പൃഥ്വിയെ ഗ്രൗണ്ടില് നിന്ന് എടുത്തുകൊണ്ടാണ് പുറത്ത് കൊണ്ട് പോയത്. മത്സരത്തില് 66 പന്തില് നിന്ന് 69 റണ്സായിരുന്നു ഷാ നേടിയത്. 11 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു യുവതാരത്തിന്റെ ഈ ഇന്നിങ്ങ്സ്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 01, 2018 12:30 PM IST