'ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും അഭിമാനനേട്ടം'; മൊറോക്കൻ വിജയത്തിൽ അഭിനന്ദനവുമായി മുൻ ജർമൻ താരം ഓസിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'അഭിമാന നിമിഷം, എന്തൊരു വിസ്‌മയ ടീമാണിത്' ഓസില്‍ ട്വീറ്റ് ചെയ്തു
ഖത്തര്‍ ലോകകപ്പിൽ പോർച്ചുഗലിനെ തകർത്ത് സെമി പ്രവേശനം നേടിയ മൊറോക്കയെ അഭിനന്ദിച്ച് മുൻ ജർമൻ താരം മെസ്യൂട്ട് ഓസില്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും അഭിമാന നേട്ടമെന്നാണ് ഓസിൽ മൊറോക്കൻ വിജയത്തിനെ പ്രകീർത്തിച്ചത്.
‘അഭിമാന നിമിഷം, എന്തൊരു വിസ്‌മയ ടീമാണിത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും അഭിമാന നേട്ടം. ആധുനിക ഫുട്ബോളില്‍ ഇത്തരമൊരു അവിശ്വസനീയ കഥ ഇപ്പോഴും സാധ്യമാണ്. ഇത് നിരവധി പേര്‍ക്ക് ഊര്‍ജവും പ്രതീക്ഷയുമാകുന്നു’ എന്നായിരുന്നു ഓസിലിന്റെ ട്വീറ്റ്.
ക്വാർട്ടറിൽ പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തകർത്തത്. 42 ആം മിനിറ്റിൽ യൂസഫ് എൻ നെസറിയാണ് മൊറോക്കോയ്ക്കായി ഗോൾ നേടിയത്. ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. സെനഗൽ, ഘാന, കാമറൂൺ, തുടങ്ങിയ ടീമുകൾ ക്വാർട്ടർ വരെ എത്തിയെങ്കിലും സെമിയിൽ എത്തിയിരുന്നില്ല.
advertisement

ലോകകപ്പിൽ നിന്നു മാഞ്ഞുപോകുമായിരുന്ന ആഫ്രിക്കൻ വൻകരയുടെ മേൽവിലാസം തിരിച്ചു പിടിച്ചാണ് മോറോക്കോയുടെ വരവ്. ടൂര്‍ണമെന്റിലുടനീളം അത്ഭുതക്കുതിപ്പ് നടത്തുന്ന മൊറോക്കോ ഇതുവരെ ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരെ വീഴ്ത്തിക്കഴിഞ്ഞു. ഖത്തറിലേത് മൊറോക്കോ കളിക്കുന്ന ആറാമത്തെ മാത്രം ലോകകപ്പാണ്.
ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനിലെയും ആരാധകര്‍ക്കിടയിലേയും വംശീയതയെ വിമര്‍ശിച്ച് 2018ല്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് മെസ്യൂട്ട് ഓസില്‍. റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് ജര്‍മനി പുറത്തായതിന് പിന്നാലെ ഉയര്‍ന്ന വംശീയാധിക്ഷേപങ്ങളെ തുടര്‍ന്നായിരുന്നു അസിസ്റ്റുകളുടെ രാജകുമാരന്‍ എന്നറിയപ്പെട്ടിരുന്ന മെസ്യൂട്ട് ഓസിലിന്‍റെ വിരമിക്കല്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2022 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും അഭിമാനനേട്ടം'; മൊറോക്കൻ വിജയത്തിൽ അഭിനന്ദനവുമായി മുൻ ജർമൻ താരം ഓസിൽ