എബി ഡി വില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു; സൂചന നൽകി ഗ്രെയിം സ്മിത്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെ താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നാണ് സ്മിത്ത് സൂചന നൽകുന്നത്.
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ എബി ഡി വില്ലിയേഴ്‌സ് ടീമിൽ തിരിച്ചെത്തുമെന്നുള്ള സൂചന നൽകിക്കൊണ്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ഗ്രേയിം സ്മിത്ത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും തകർപ്പൻ ഫോമിലാണ് 37 കാരനായ എബി ഡി. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കായി കളിക്കാൻ താൻ ഒരുക്കമാണെന്ന് ഡി വില്ലിയേഴ്സ് മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെ താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നാണ് സ്മിത്ത് സൂചന നൽകുന്നത്.
ഫ്രീ ഏജന്റുമാരായ എബി ഡി വില്ലിയേഴ്സ്, ഇമ്രാന്‍ താഹിര്‍, ക്രിസ് മോറിസ് എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ വെസ്റ്റിന്‍ഡീസ് ടൂറില്‍ കളിച്ചേക്കുമെന്നാണ് സ്മിത്ത് വെളിപ്പെടുത്തിയത്. ജൂണില്‍ 2 ടെസ്റ്റുകള്‍ക്കും 5 ടി20 മത്സരങ്ങള്‍ക്കുമായി ദക്ഷിണാഫ്രിക്കൻ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് യാത്രയാകുമെന്നും അദ്ദേഹം അറിയിച്ചു.
ഇക്കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് ലോകത്തെ ഏറ്റവും സജീവ ചര്‍ച്ചകളില്‍ ഒന്നായിരുന്നു ഡിവില്ലേഴ്സിന്റെ അന്തരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് എപ്പോള്‍ എന്നത്. 2018ല്‍ അവിചാരിതമായി വിരമിച്ച താരം പിന്നീട് പല ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളിൽ മിന്നും ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണത്തെ ഐ പി എല്‍ സീസണിലും താരം ബാംഗ്ലൂര്‍ ടീമിന്റെ മധ്യനിരയിലെ രക്ഷകനായിരുന്നു.
advertisement
🚨BREAKING NEWS🚨
Cricket South Africa Director Graeme Smith has today confirmed that SA will travel to WI in June for 2 Tests and 5 T20is at venues yet to be finalised
He also said he is hopeful of free agents AB De Villiers, Imran Tahir and Chris Morris playing pic.twitter.com/LLEJbQwXJG
— Caribbean Cricket Podcast (@CaribCricket) May 6, 2021
advertisement
ഇത്തവണത്തെ ഐ പി എല്ലില്‍ പാതി വഴിയിൽ നിർത്തിയപ്പോൾ ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ കൂടിയയായ ഡിവില്ലേഴ്‌സ് ഏഴ് മത്സരങ്ങളില്‍ നിന്നും 51.75 ശരാശരിയില്‍ 207 റണ്‍സ് അടിച്ചെടുത്തിരുന്നു. സീസണില്‍ ഒരു മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും നേടിയ താരം ഐ പി എൽ കരിയറിലെ 5000 റണ്‍സ് നേട്ടവും സ്വന്തമാക്കിയിരുന്നു.
You may also like:Laureus Sports Awards 2021 | ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നദാലും ഒസാക്കയും താരങ്ങള്‍; ബയേണ്‍ ക്ലബ്ബ്
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഡിവില്ലിയേഴ്സ് കളിച്ചേക്കുമെന്ന് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. അതിനെ ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് എബി ഡി തന്നെ സൂചിപ്പിച്ചിരുന്നു. മാര്‍ക്ക് ബൗച്ചറുമായി ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ബൗച്ചറുടെ വിളിക്കായി താൻ കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു.
advertisement
'ദക്ഷിണാഫ്രിക്കയ്ക്കായി വീണ്ടും കളിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം എന്നോട് ദേശീയ ടീമിൽ മടങ്ങിയെത്താൻ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ ഐ പി എല്ലിലെ ഫോമിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നാണ് ഞാനദ്ദേഹത്തോട് പറഞ്ഞത്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും മികച്ച 15 പേരെ കണ്ടെത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ടീമിൽ ഇടം കിട്ടിയില്ലെങ്കിലും എനിക്ക് അതിൽ നിരാശയുണ്ടാകില്ല'- എബി ഡി പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2021 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
എബി ഡി വില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു; സൂചന നൽകി ഗ്രെയിം സ്മിത്ത്








