advertisement

ഹർമൻപ്രീത് കൗറിന് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ്

Last Updated:

ന്യൂസിലൻഡ് താരം സൂസി ബേറ്റ്‌സിന്റെ റെക്കോർഡാണ് ഹർമൻപ്രീത് കൗർ തകർത്തത്.

Rapid Read
News18
News18
വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.ന്യൂസിലൻഡ് താരം സൂസി ബേറ്റ്‌സിന്റെ റെക്കോർഡാണ് ഹർമൻപ്രീത് കൗർ തകർത്തത്. ന്യൂസിലൻഡിനായി ഇതുവരെ 355 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ബേറ്റ്‌സ് 2025 ഒക്ടോബർ 26-ന് വിശാഖപട്ടണത്ത് നടന്ന ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് അവസാനമായി പാഡണിഞ്ഞത്.
കാൻബറയിലെ മാനുക ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ടി20 മത്സരം 36 കാരിയായ വലംകൈയ്യൻ മിഡിൽ ഓർഡർ ബാറ്ററായ ഹർമന്റെ 356-ാം അന്താരാഷ്ട്ര മത്സരമാണ്.2009 മാർച്ച് 7-ന് ബൗറലിൽ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഹർമൻ ഇതുവരെ ആറ് ടെസ്റ്റുകളും 161 ഏകദിനങ്ങളും 189 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് നേരത്തെ തന്നെ ഹർമന്റെ പേരിലുണ്ട്.
ടെസ്റ്റിൽ 200 റൺസും ഏകദിനത്തിൽ 4409 റൺസും ടി20യിൽ 3784* റൺസും ഹർമൻ നേടിയിട്ടുണ്ട്. ഇതിനുപുറമെ ടെസ്റ്റിൽ 12 വിക്കറ്റുകളും ഏകദിനത്തിൽ 31 വിക്കറ്റുകളും ടി20യിൽ 32 വിക്കറ്റുകളും അവർ സ്വന്തമാക്കി. ഇതൊരു വലിയ നേട്ടമാണെന്നും ടീമിനായി കഠിനാധ്വാനം ചെയ്യുന്നത് തുടരുമെന്നും കഴിയുന്നത്ര മത്സരങ്ങൾ കളിക്കുമെന്നുമാണ് ഹർമൻപ്രീത് ചരിത്ര നേട്ടത്തോട് പ്രതികരിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഹർമൻപ്രീത് കൗറിന് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ്
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement