Sanju Samson |സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണമായിരുന്നെന്ന് ഹര്‍ഷാ ഭോഗ്ലെ; ക്രിക്കറ്റ് ലോകത്ത് നിന്ന് വന്‍ പിന്തുണ

Last Updated:

അതേസമയം, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്കവാദ് എന്നിവരെല്ലാം ടീമിലെത്തി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെയും, രാഹുല്‍ ത്രിപാഠിയെയും ഉള്‍പ്പെടുത്താത്തതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നു. ഐപിഎല്ലില്‍ മികച്ച ഫോമിലാണ് രാഹുല്‍ ത്രിപാഠി. സഞ്ജുവും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മതിയായ അവസരങ്ങള്‍ നല്‍കാതെ സഞ്ജുവിനെ ഒഴിവാക്കുന്നതിലാണ് ആരാധകരുടെ പ്രതിഷേധം.
ഐപിഎല്ലില്‍ ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലുള്ള താരമാണ് ത്രിപാഠി. 14 മത്സരങ്ങളില്‍ 413 റണ്‍സാണ് താരം നേടിയത്. സഞ്ജു 14 മത്സരങ്ങളില്‍ 374 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഇരുവരും തഴയപ്പെട്ടു. താരങ്ങളെ തഴഞ്ഞതിന് ക്രിക്കറ്റ് ലോകത്തു നിന്ന് എതിര്‍പ്പുണ്ട്. ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ പറയുന്നത് ത്രിപാഠിയും സഞ്ജുവും ടീമില്‍ വേണമായിരുന്നുവെന്നാണ്.
കെ.എല്‍. രാഹുലിനും റിഷഭ് പന്തിനും വിശ്രമം അനുവദിച്ച് ഇരുവര്‍ക്കും അവസരം നല്‍കുമെന്നായിരുന്നു താന്‍ കരുതിയതെന്ന് ഹര്‍ഷ ഭോഗ്ലെ പറഞ്ഞു. 'കെ.എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ ടീമിലുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും പകരമെത്തുമെന്ന് വിചാരിച്ചു. ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയന്‍ ഗ്രൗണ്ടില്‍ സഞ്ജു വേണമെന്നാണ് എന്റെ അഭിപ്രായം.'- ഭോഗ്ലെ ട്വിറ്ററില്‍ കുറിച്ചു.
advertisement
advertisement
സഞ്ജുവിനും ത്രിപാഠിക്കും പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
അതേസമയം, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ് എന്നിവരെയെല്ലാം ടീമിലെത്തുകയും ചെയ്തു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലേക്ക് തിരിച്ചെത്തിയ മറ്റു താരങ്ങള്‍.
advertisement
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് ബിസിസിഐ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിനെ നയിക്കും. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Sanju Samson |സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണമായിരുന്നെന്ന് ഹര്‍ഷാ ഭോഗ്ലെ; ക്രിക്കറ്റ് ലോകത്ത് നിന്ന് വന്‍ പിന്തുണ
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement