ഒടുവില്‍ ഐസിസിയുടെ നിര്‍ദേശം; ധോണി പിന്നിലുള്ളപ്പോള്‍ ക്രീസ് വിടരുത്
Last Updated:
ധോണി വിക്കറ്റിനു പുറകിലുള്ളപ്പോള്‍ ക്രീസ് വിടരുത്
ദുബായ്: നിലവില്‍ ലോക ക്രിക്കറ്റില്‍ മികച്ച ബാറ്റ്‌സമാനാരെന്ന ചോദ്യത്തിനു വിരാട് കോഹ്‌ലിയെന്നാണ് ഉത്തരം. എന്നാല്‍ മികച്ച ഇന്ത്യന്‍ താരമാരെന്ന് ചോദിച്ചാല്‍ കോഹ്‌ലിയെന്നും ധോണിയെന്നുമാകും ഉത്തരം ലഭിക്കുക. ഇടക്കാലത്ത് ബാറ്റിങ്ങില്‍ ഫോം ഔട്ടായിരുന്നെങ്കിലും വിക്കറ്റിനു പിന്നിലെ ധോണിയുടെ പ്രകടനത്തിന് യാതൊരു മങ്ങലും ഏറ്റിരുന്നില്ല.
ധോണി കീപ്പ് ചെയ്യുമ്പോള്‍ ബാറ്റ്‌സ്മാന്മാരുടെ കാല്‍ ക്രീസില്‍ നിന്ന് ഒന്നനങ്ങിയാല്‍ പോലും താരം പവലിയനിലേക്ക് മടങ്ങിപ്പോകേണ്ടി വരുമെന്നത് യാഥാര്‍ഥ്യമാണ്. ക്രിക്കറ്റ് ലോകത്ത് മിന്നല്‍ സ്റ്റംപിങ്ങും റണ്‍ഔട്ടുകളുമായി ധോണി കളം വാഴുമ്പോള്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി.
Also Read: ധോണി ഉണ്ടായിരുന്നെങ്കിലോ എന്ന് ചോദിച്ചില്ലെ? ദേ ഇതാണ് ഉത്തരം; വൈറലായി തലയുടെ റണ്‍ഔട്ട്
ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ജീവിതത്തില്‍ തിളങ്ങാന്‍ നിര്‍ദേശം ചോദിച്ചെത്തിയയാള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഐസിസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ' ധോണി വിക്കറ്റിനു പുറകിലുള്ളപ്പോള്‍ ക്രീസ് വിടരുത്' എന്നാണ് ഐസിസി പറയുന്നത്.
advertisement
Never leave your crease with MS Dhoni behind the stumps! https://t.co/RoUp4iMpX6
— ICC (@ICC) February 3, 2019
ന്യൂസീലന്‍ഡിനെതിരെ ഇന്നലെ നടന്ന അഞ്ചാം ഏകദിനത്തിലും ധോണി തകര്‍പ്പന്‍ റണ്ണൗട്ടിലൂടെ കളം പിടിച്ചിരുന്നു. 44 റണ്‍സുമായി കുതിക്കുകയായിരുന്ന ജെയിംസ് നീഷാമിനെയാണ് ധോണി വിക്കറ്റിനു പിന്നില്‍ നിന്നും എറിഞ്ഞ് വീഴ്ത്തിയത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 04, 2019 1:07 PM IST


