ധോണി ഉണ്ടായിരുന്നെങ്കിലോ എന്ന് ചോദിച്ചില്ലെ? ദേ ഇതാണ് ഉത്തരം; വൈറലായി തലയുടെ റണ്‍ഔട്ട്
Last Updated:
37 ാം ഓവറിലായിരുന്നു സൂപ്പര്‍ റണ്ണൗട്ടിലൂടെ ധോണി നീഷാമിനെ കൂടാരം കയറ്റിയത്
വെല്ലിങ്ടണ്‍: ഇന്ത്യാ ന്യൂസിലന്‍ഡ് നാലാം ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ആരാധകര്‍ അഭിപ്രായപ്പെട്ടത് ധോണിയുടെ അഭാവമാണ് ടീമിന് തിരിച്ചടിയായതെന്നായിരുന്നു. ഇതിനു പിന്നാലെ അഞ്ചാം ഏകദിനത്തില്‍ ധോണിയെ ഉള്‍പ്പെടുത്തി ടീം കളത്തിലിറങ്ങിയപ്പോള്‍ ബാറ്റിങ്ങില്‍ ധോണി പരാജയപ്പെടുകയും ചെയ്തു. ഇതോടെ ധോണി വിമര്‍ശകര്‍ 'ധോണി ഉണ്ടായിരുന്നെങ്കിലോ എന്ന പരിഹാസവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ താനുണ്ടെങ്കില്‍ ടീമിന് എന്താണ് നേട്ടമെന്ന കാണിച്ച് തരുന്നതായിരുന്നു വിക്കറ്റിനു പിന്നിലെ 'തല'യുടെ പ്രകടനം.
തുടക്കം തകര്‍ന്ന കിവികളെ ജെയിംസ് നീഷാം മുന്നില്‍ നിന്ന് നയിക്കുമ്പോഴായിരുന്നു ധോണിയിലെ സൂപ്പര്‍ ഹീറോ ഇന്ത്യക്ക് രക്ഷകനായത്. ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 37 ാം ഓവറിലായിരുന്നു സൂപ്പര്‍ റണ്ണൗട്ടിലൂടെ ധോണി നീഷാമിനെ കൂടാരം കയറ്റിയത്.
Also Read: അഞ്ചാം ഏകദിനത്തിൽ 35 റൺസ് ജയം; പരമ്പര 4- 1 ന് ഇന്ത്യക്ക്
കേദാര്‍ ജാദവ് എറിഞ്ഞ മൂന്നാം പന്ത് നീഷാം കളിക്കാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ പാഡില്‍ കൊണ്ടപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ എല്‍ബിയ്ക്ക അപ്പീല്‍ ചെയ്യുകയായിരുന്നു. ഈ സമയത്ത് റണ്ണിനായി നീഷാം ക്രീസ് വിട്ടപ്പോള്‍ പന്ത് കൈയ്യിലെടുത്ത ധോണി നേരിട്ടുള്ള ഏറില്‍ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.
advertisement
നീഷാമും പുറത്തായതോടെ മത്സരത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര 4- 1 ന് അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.
— Mr Gentleman (@183_264) February 3, 2019
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2019 4:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ധോണി ഉണ്ടായിരുന്നെങ്കിലോ എന്ന് ചോദിച്ചില്ലെ? ദേ ഇതാണ് ഉത്തരം; വൈറലായി തലയുടെ റണ്‍ഔട്ട്


