ICC rankings | ഐസിസി പുരുഷ ടി20 റാങ്കിങ്ങ്: ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്
- Published by:Anuraj GR
- news18-malayalam
Last Updated:
ഓസ്ട്രേലിയക്ക് എതിരായ പരമ്പര വിജയത്തിനു പിന്നാലെയാണ് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്
ഐസിസിയുടെ പുരുഷ ടി20 ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ ഓസ്ട്രേലിയക്ക് എതിരായ പരമ്പര വിജയത്തിനു പിന്നാലെയാണ് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. ഇതോടെ 268 പോയിന്റുമായി ഇന്ത്യ ടി20 ടീം റാങ്കിങ്ങിൽ ഒരു പോയിന്റ് മെച്ചപ്പെടുത്തി. തൊട്ടു പിന്നിലുള്ള ഉള്ള ഇംഗ്ലണ്ടിനെക്കാൾ ഏഴ് പോയിന്റ് മുന്നിലാണ് ഇന്ത്യ ഇപ്പോൾ.
ഞായറാഴ്ച പാക്കിസ്ഥാനെതിരായ നാലാം ടി20 മൽസരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ഇതും പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്താൻ കാരണമായി. ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ എന്നീ ടിമുകൾ 258 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ആരോൺ ഫിഞ്ച് നയിക്കുന്ന ഓസ്ട്രേലിയൻ ടീം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ന്യൂസിലൻഡ് അഞ്ചാം സ്ഥാനത്തു തന്നെ തുടരുകയാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ യഥാക്രമം 237, 224, 219 പോയിന്റുകളോടെ ആദ്യ പത്തിൽ ഇടം നേടി.
ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ, മൊയീൻ അലിയുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിനെ തോൽപ്പിച്ചാൽ പാകിസ്ഥാന് ഇംഗ്ലണ്ടിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് എത്താം. മൂന്ന് മത്സരങ്ങളിൽ ഒന്ന് ജയിച്ചാൽ ഇംഗ്ലണ്ടും രണ്ടാം സ്ഥാനം നിലനിർത്തും. ഞായറാഴ്ച ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാക് ടീം നേരിയ ജയം നേടിയതോടെ നിലവിൽ പരമ്പര 2-2 ന് സമനിലയിലാണ്.
advertisement
ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിന് മുമ്പ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ ഏറ്റുമുട്ടും. ഇതിനായി ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിലെത്തി. പരമ്പര സെപ്റ്റംബർ 28ന് ആരംഭിക്കും.
ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടി20 ടീമിൽ ഉള്ളവർ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ്. ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ
advertisement
Also Read- India vs Australia 1st T20I | അടി തിരിച്ചടി; ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ
അതിനിടെ, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ 16 റൺസിനു വിജയിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തങ്ങളുടെ ഇതിഹാസ താരത്തിന്റെ വിടവാങ്ങൽ പ്രൗഢഗംഭീരമാക്കി. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ജുലൻ ഗോസ്വാമിയാണ് കളം വിട്ടത്. 2002 ജനുവരി 6-ന് ചെന്നൈയിൽ നടന്ന ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ജുലൻ ഇംഗ്ലണ്ടിനെതിരെ 204-ാം ഏകദിനത്തിൽ കളിച്ചാണ് മടങ്ങിയത്. ഏകദിന മത്സരങ്ങൾ, ടെസ്റ്റ് മാച്ച്, ട്വന്റി 20 എന്നിങ്ങനെ ഇന്ത്യയ്ക്കുവേണ്ടി പോരാടിയ 20 വർഷവും 262 ദിവസവും എന്ന നീണ്ട കരിയറിന് ശേഷമാണ് ജുലൻ വിരമിക്കൽ പ്രഖ്യാപിച്ചത്.
advertisement
Summary- India has topped the ICC Men's T20 Team Rankings. After the series win against Australia yesterday, India topped the points table. With this, India has improved by 1 point in the T20 team ranking with 268 points.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2022 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC rankings | ഐസിസി പുരുഷ ടി20 റാങ്കിങ്ങ്: ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്