advertisement

ICC World cup 2019: ടോസ് ജയം ഇന്ത്യക്ക്, ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ടീമുകളുടെ ആദ്യ ഇലവന്‍ ഇങ്ങനെ

Last Updated:

ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് രണ്ടു ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങിയിരിക്കുന്നത്

ഓവല്‍: ലോകകപ്പിലെ ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് രണ്ടു ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഷമിയെ ടീമിലുള്‍പ്പെടുത്തുമെന്ന് കരുതിയിരുന്നെങ്കിലും ആദ്യം ഇലവനെ തന്നെ നിലനിര്‍ത്താനാണ് തീരുമാനം
ലോകകപ്പില്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചാണ് ഫിഞ്ചും സംഘവും മൂന്നാം മത്സരത്തിന് തയ്യാറെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറുവിക്കറ്റിന് തകര്‍ത്ത ഇന്ത്യയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലോകകപ്പില്‍ ഇതുവരെ 11 തവണ മുഖാമുഖം വന്നപ്പോള്‍ എട്ട് തവണയും ജയം ഓസീസിനൊപ്പമായിരുന്നു. 2015 ലോകകപ്പിലെ സെമിഫൈനലിലാണ് ഇരുടീമുകളും അവസാനം ഏറ്റമുട്ടിയത്. അന്ന് ഇന്ത്യയെ തകര്‍ത്ത കങ്കാരുക്കള്‍ കിരീടവും സ്വന്തമാക്കിയിരുന്നു.
advertisement
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ.എല്‍ രാഹുല്‍, കേദാര്‍ ജാദവ്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര.
Australia: David Warner, Aaron Finch(c), Usman Khawaja, Steven Smith, Glenn Maxwell, Marcus Stoinis, Alex Carey(w), Nathan Coulter-Nile, Pat Cummins, Mitchell Starc, Adam Zampa
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: ടോസ് ജയം ഇന്ത്യക്ക്, ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ടീമുകളുടെ ആദ്യ ഇലവന്‍ ഇങ്ങനെ
Next Article
advertisement
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement