HOME /NEWS /Sports / Mitchell Santner | പന്തും എറിഞ്ഞില്ല, ബാറ്റും ചെയ്തില്ല; സാന്റ്നർക്ക് ഒരു ലക്ഷം രൂപ അടിച്ചതിങ്ങനെ

Mitchell Santner | പന്തും എറിഞ്ഞില്ല, ബാറ്റും ചെയ്തില്ല; സാന്റ്നർക്ക് ഒരു ലക്ഷം രൂപ അടിച്ചതിങ്ങനെ

ബൗണ്ടറി ലൈനിൽ സാന്റ്നറുടെ സേവ് (Image: Twitter)

ബൗണ്ടറി ലൈനിൽ സാന്റ്നറുടെ സേവ് (Image: Twitter)

മത്സരശേഷം 'സേവ് ഓഫ് ദി മാച്ച്' പുരസ്‌കാരം ലഭിച്ചത് സാന്റ്നറുടെ ഈ അത്ഭുത പ്രകടനത്തിനായിരുന്നു.

  • Share this:

    ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ രണ്ട് ടെസ്റ്റുകളിലും ന്യൂസീലൻഡ് ടീമിലെ ഓൾ റൗണ്ടറായ മിച്ചൽ സാന്റ്നർക്ക് അവസാന 11 ൽ ഇടം ലഭിച്ചിരുന്നില്ല. എന്നാൽ പരമ്പര അവസാനിച്ച് അതിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അതിലൊന്ന് സ്വന്തമാക്കിയ സാന്റ്നർ അടിച്ചെടുത്തത് ഒരു ലക്ഷം രൂപയായിരുന്നു.

    പരമ്പരയിൽ മുംബൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ പകരക്കാരനായി കളത്തിലിറങ്ങി കാഴ്ചവെച്ച അസാമാന്യ ഫീൽഡിങ് പ്രകടനമാണ് സാന്റ്നർക്ക് ഒരു ലക്ഷം രൂപ ലഭിക്കാൻ കാരണമായത്.

    മുംബൈ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുരോഗമിക്കവെയായിരുന്നു ഫീൽഡിൽ സാന്റ്നർ തകർപ്പൻ പ്രകടനം നടത്തിയത്. ഇന്ത്യൻ ഇന്നിങ്സിന്റെ 46-ാം ഓവറിലാണ് താരം പകരക്കാരനായി ഫീൽഡിങ്ങിന് ഇറങ്ങിയത്. കിവീസ് സ്പിന്നർ വില്യം സോമർവിൽ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ശ്രേയസ് അയ്യർ മിഡ് വിക്കറ്റിന് മുകളിലൂടെ അടിച്ചു. മിഡ് വിക്കറ്റിൽ സാന്റ്നർ ഉണ്ടായിരുന്നെങ്കിലും ഏവരും കരുതിയത് അത് സിക്സ് ആവുമെന്ന് തന്നെയാണ്. എന്നാൽ സാന്റ്നറുടെ മനസ്സിൽ മറ്റ് പ്ലാനുകൾ ആയിരുന്നു.

    ബൗണ്ടറിലൈനിനടുത്ത് നിന്ന് പന്ത് എത്തിപ്പിപ്പിടിക്കാനായി ചാടുകയായിരുന്നു സാന്റ്നർ. എന്നാൽ താൻ ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് വീഴുമെന്ന് ഉറപ്പായതോടെ അസാമാന്യ മെയ്‌വഴക്കത്തോടെ താരം പന്ത് ഫീൽഡിലേക്ക് തിരിച്ചെറിയുകയായിരുന്നു. ഇതിലൂടെ അഞ്ച് റൺസാണ് സാന്റ്നർ ഇന്ത്യക്ക് നിഷേധിച്ചത്.

    Also read- Ajaz Patel Twitter | കൊടുക്ക് ട്വിറ്ററേ അജാസിനുമൊരു വെരിഫൈഡ് എന്ന് അശ്വിന്‍; എപ്പഴേ കൊടുത്തെന്ന് ട്വിറ്റർ

    സാന്റ്നറുടെ ഈ പ്രകടനത്തെ ഗാലറിയിലുണ്ടായിരുന്ന കാണികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. മത്സരശേഷം 'സേവ് ഓഫ് ദി മാച്ച്' പുരസ്‌കാരം ലഭിച്ചത് സാന്റ്നറുടെ ഈ അത്ഭുത പ്രകടനത്തിനായിരുന്നു.

    മുംബൈ ടെസ്റ്റിൽ കൂറ്റൻ ജയം; കിവീസിനെ കീഴടക്കി ഇന്ത്യക്ക് പരമ്പര

    ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ മുംബൈയിലെ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര 1-0 ന് സ്വന്തമാക്കി. മുംബൈ ടെസ്റ്റിൽ ന്യൂസിലൻഡിനെ 372 റൺസിനെ കീഴടക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. നാട്ടിൽ നടക്കുന്ന ടെസ്റ്റുകളിൽ ഇന്ത്യയുടെ തുടര്‍ച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയവു൦ കൂടിയാണ് ഇതോടൊപ്പം പിറന്നത്.

    Read also: Ajaz Patel |'നെറ്റ് ബോളറായി എത്തിയപ്പോള്‍ സ്റ്റേഡിയത്തിന് പുറത്തേക്ക് അടിച്ചുപറത്തിയത് മറന്നിട്ടില്ല':സേവാഗിനോട് അജാസ് പട്ടേല്‍

    മുംബൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ കിവീസ് സ്പിന്നർ അജാസ് പട്ടേൽ. 10 വിക്കറ്റുകളും നേടിയെങ്കിലും താരത്തിന്റെ പ്രകടനത്തിനും ന്യൂസിലൻഡിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അജാസിന്റെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 325 റൺസിന് പുറത്താക്കിയ ന്യൂസിലൻഡ് പക്ഷെ മറുപടി ബാറ്റിങ്ങിൽ തകർന്നടിയുകയായിരുന്നു. കേവലം 62 റൺസിന് പുറത്തായ ന്യൂസിലൻഡിനെ ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റൺസ് എടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു.

    Also read- IND vs NZ | കറക്കി വീഴ്ത്തി ജയന്തും അശ്വിനും; കിവീസിനെ 372 റൺസിന് കീഴടക്കി പരമ്പര സ്വന്തമാക്കി ഇന്ത്യ

    ഇതോടെ 540 എന്ന കൂറ്റൻ ലക്ഷ്യം വെച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് പക്ഷെ ടെസ്റ്റിന്റെ നാലാം ദിനത്തിൽ തന്നെ 167 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

    First published:

    Tags: IND vs NZ, India vs New Zealand Second Test, Mitchell Santner